കിളിക്കുന്ന് കാവ് ഭഗവതി ക്ഷേത്രം ചുറ്റുവിളക്കുത്സവം സമാപനം നാളെ

പുലാമന്തോൾ: ചെമ്മലശ്ശേരി കിളിക്കുന്ന് കാവ് ആലിക്കൽ ഭഗവതി ക്ഷേത്രത്തിലെ ചുറ്റുവിളക്കുത്സവത്തിന് ചൊവ്വാഴ്ച സമാപനമാവും. ഇതോടനുബന്ധിച്ച് കാവിലമ്മക്ക് കുന്തിപ്പുഴയിൽ ആറാട്ടും വേലാഘോഷവും ദേശഗുരുതിയും നടക്കും. ചൊവ്വാഴ്ച രാവിലെ മഞ്ഞൾ അഭിഷേകം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, എൻ.പി. രാമദാസി​െൻറ സോപാന സംഗീതം, കൂറ ചുവട്ടിൽ പായസ നിവേദ്യം, നിറപറ സമർപ്പണം, പഞ്ചവാദ്യം, കലശാഭിഷേകം, പൂമൂടൽ ഉത്സവ പ്രസാദഊട്ട്, കാഴ്ചശീവേലി എന്നിവ നടക്കും. വൈകീട്ട് മൂന്ന് മുതൽ ദേശവേലകളുടെ സംഗമം, ആറാട്ടിനെഴുന്നള്ളിപ്പ്, എട്ടിന് കരിമരുന്ന് പ്രയോഗം, തുടർന്ന് തിരുവനന്തപുരം ശോഭിത കൃഷ്ണദാസും രോഹിത കൃഷ്ണദാസും അവതരിപ്പിക്കുന്ന തായമ്പക, രാത്രി 12ന് ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ ദേശ ഗുരുതി, പുറത്തേക്കെഴുന്നള്ളിപ്പ്, താലപ്പൊലി, മേളം എന്നിവ നടക്കും. ബുധനാഴ്ച രാവിലെ നാലിന് കൂറവലിക്കുന്നതോടെ ചുറ്റുവിളക്കുത്സവത്തിന് സമാപനമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.