കാലൊടിഞ്ഞ രോഗിയോട് കൈയുടെ എക്സ്​റേ എടുക്കാൻ പറഞ്ഞതായി ആക്ഷേപം

പാലക്കാട്: കാലൊടിഞ്ഞ് ജില്ല ആശുപത്രിയിൽ എത്തിയ രോഗിയോട് കൈയുടെ എക്സ്റേ എടുക്കാൻ ആവശ്യപ്പെട്ടതായി ആക്ഷേപം. പരാതി പറഞ്ഞപ്പോൾ എക്സ്റേ എടുക്കാൻ പറഞ്ഞ് നൽകിയ കുറിപ്പ് കീറിയെറിഞ്ഞെന്നും പരാതിയുണ്ട്. അകത്തേത്തറ ഇത്തിങ്ങൽപറമ്പ് കളത്തിൽ വീട്ടിൽ മുത്തുവാണ് (75) കാലിന് പരിക്കേറ്റ് വെള്ളിയാഴ്ച ജില്ല ആശുപത്രിയിൽ ചികിത്സ തേടിയത്. രാത്രി എട്ടിന് ആശുപത്രിയിലെത്തിയ മുത്തുവിനെ പരിശോധിച്ച ഡോക്ടർ എക്സ്റേ എടുക്കാനാവശ്യപ്പെട്ട് കുറിപ്പ് എഴുതിനൽകി. പണമടച്ച് കുറിപ്പുമായി എക്സ്റേ വിഭാഗത്തിലെത്തിയപ്പോഴാണ് ജീവനക്കാർ ഈ അബദ്ധം ചൂണ്ടിക്കാണിച്ച് എക്സ്റേ എടുക്കാതെ മടക്കിയത്. വീണ്ടും ഡോക്ടർക്ക് മുന്നിലെത്തി പരാതി പറഞ്ഞപ്പോൾ കുറിപ്പുവാങ്ങി കീറിയെറിയുകയായിരുന്നു. വീണ്ടും പണമടച്ച് രാത്രി 12ഓടെയാണ് എക്സ്റേയെടുത്ത് മുത്തു മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.