മണ്ണാർക്കാട്: ഇതര സംസ്ഥാന തൊഴിലാളികൾ ബസ് കയറി മരിച്ച സംഭവത്തിൽ നടപടികൾ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടതും മണ്ണാർക്കാട്ട് പോസ്റ്റ്മോർട്ടം നടത്താൻ തയാറാകാതിരുന്നതും ആക്ഷേപത്തിനിടയാക്കി. പുലർച്ചെ അപകടം നടന്നിട്ടും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ വൈകിയതിനാൽ നാല് മണിക്കൂറോളമാണ് മൃതദേഹങ്ങൾ കാഴ്ചവസ്തുവായി കിടന്നത്. പരിക്കേറ്റ രാജേഷിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും തുടർചികിത്സ എങ്ങനെയെന്നതും ആശയക്കുഴപ്പത്തിലാണ്. ഒമ്പത് മണിയോടെയാണ് ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയത്. തുടർന്ന് മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ പോസ്റ്റ്മോർട്ടം നടത്താൻ തയാറാവാതെ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ ആവശ്യെപ്പടുകയായിരുന്നു. ഇത് പൊലീസും ഡോക്ടർമാരും തമ്മിൽ ചെറിയ തർക്കത്തിനിടയാക്കി. താലൂക്ക് ആശുപത്രി അധികൃതരുടെ നടപടികളും പ്രതിഷേധത്തിനിടയാക്കി. മരിച്ചവരുടെയും, അപകടം സംബന്ധിച്ചും വിവരങ്ങൾ നൽകാൻ ആരും മുന്നോട്ട് വരാത്തതിനാലാണ് നടപടികൾ വൈകിയതെന്നാണ് പൊലീസ് വിശദീകരണം. വിദഗ്ധ മേൽനോട്ടത്തിനാണ് ജില്ല ആശുപത്രിയിലേക്ക് അയച്ചതെന്ന് താലൂക്ക് ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.