നവജാത ശിശുക്കൾക്ക് മുലപ്പാൽ നൽകുന്നത് ഉറപ്പ് വരുത്തണമെന്ന്‌ ഗ്രാമപഞ്ചായത്തുകൾക്ക് നിർദേശം

കല്ലടിക്കോട്: നവജാത ശിശുക്കൾക്ക് മുലപ്പാൽ നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടർ നിർദേശം നൽകി. സംസ്ഥാന ബാലാവകാശസംരക്ഷണ കമീഷ‍​െൻറ പ്രത്യേക ഉത്തരവി​െൻറ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്തുകൾക്ക് പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടർ സർക്കുലർ അയച്ചത്. മുലപ്പാൽ കുഞ്ഞി​െൻറ അവകാശമാണ്. വിശ്വാസത്തി​െൻറ പേരിൽ അത് നിഷേധിച്ചാൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. ഓരോ പ്രദേശത്തെയും ഗർഭിണികളുടെ ലിസ്റ്റ് അംഗൻവാടി വർക്കർ മുഖേന ശേഖരിച്ച്‌ ബോധവത്കരണം നടത്തുക, ആശുപത്രികൾ, പാരാ മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവക്ക്‌ ഇതുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകുക, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണം എന്നിവയാണ് നിർദേശങ്ങളിൽ ചിലത്. ആശുപത്രി അധികൃതർക്ക് ഇതുമായി ബന്ധപ്പെട്ട പരാതി പൊലീസ്, ജില്ല മജിസ്ട്രേറ്റ് എന്നിവർക്ക് അറിയിക്കാം. മുലപ്പാൽ നൽകാൻ വിസമ്മതിക്കുന്നവർക്ക് ശിശുവികസന പ്രോഗ്രാം ഓഫിസർമാർ മുഖേന കൗൺസലിങിനും സൗകര്യമൊരുക്കാൻ പ്രത്യേകം അനുശാസിക്കുന്നു. രണ്ട് വർഷം മുൻപ് കോഴിക്കോട് ഓമശ്ശേരിയിൽ ആശുപത്രിയിൽ പിറന്ന കുഞ്ഞിന് മുലപ്പാൽ നൽകാൻ വിസമ്മതിച്ച പശ്ചാത്തലത്തിൽ സംസ്ഥാന ബാലാവകാശ സംരംക്ഷണ കമീഷൻ ഇടപെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.