സ്കൂൾ വാർഷികാഘോഷം

തിരൂർ: കൊടക്കൽ ബി.ഇ.എം.യു.പി സ്കൂൾ 175ാം വാർഷികവും വിരമിക്കുന്ന അധ്യാപിക എം.ജെ. മേരിക്കുള്ള യാത്രയയപ്പും വെള്ളി, ശനി ദിവസങ്ങളിൽ കൊടക്കൽ പാരിഷ് ഹാളിൽ നടക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വിളംബര ഘോഷയാത്ര നടക്കും. ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ നടക്കും. വൈകീട്ട് നാലിന് വാർഷികവും യാത്രയയപ്പും മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. സി. മമ്മുട്ടി എം.എൽ.എ അധ്യക്ഷത വഹിക്കും. വാർഷിക പത്രിക പ്രകാശനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.കെ. ഹഫ്സത്ത് നിർവഹിക്കും. വാർത്തസമ്മേളനത്തിൽ പ്രധാനാധ്യാപകൻ പി. സുനിൽ ജേക്കബ്, പി.ടി.എ പ്രസിഡൻറ് വി.കെ. മുഹമ്മദ് റഫീഖ്, ടി. അബ്ദുന്നാസർ, സി.പി. അലി, കെ. മോഹൻദാസ്, സി. സുധീഷ് എന്നിവർ പങ്കെടുത്തു. തിരൂർ ജി.എം.യു.പി സ്കൂൾ ഹൈടെക് പ്രഖ്യാപനവും വാർഷികവും യാത്രയയപ്പ് സമ്മേളനവും ശനിയാഴ്ച നടക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കും. വൈകീട്ട് മൂന്നിന് വാർഷിക ഉദ്ഘാടനവും ഹൈടെക് പ്രഖ്യാപനവും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. സി. മമ്മുട്ടി എം.എൽ.എ അധ്യക്ഷത വഹിക്കും. സർവിസിൽനിന്ന് വിരമിക്കുന്ന അധ്യാപകൻ കെ.എൻ. നാരായണന് വി. അബ്ദുറഹ്മാൻ എം.എൽ.എ ഉപഹാരം സമ്മാനിക്കും. നാലിന് സാംസ്കാരിക സായാഹ്നത്തിൽ സൂരജ് തേലക്കാട്, കവി സോബിൻ മഴവീട് എന്നിവർ അതിഥികളാകും. തുടർന്ന് സമ്മാനദാനവും നടക്കും. വാർത്തസമ്മേളനത്തിൽ നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഗീത പള്ളിയേരി, പ്രധാനാധ്യാപകൻ കെ.പി. അനിൽകുമാർ, പി.ടി.എ പ്രസിഡൻറ് ശിഹാബ് അടീപ്പാട്ട്, എം.ടി.എ പ്രസിഡൻറ് പി. ബീന, എം. അഷ്റഫ്, പി.പി. ഗിരിജ എന്നിവർ പങ്കെടുത്തു. തിരൂർ തെക്കുംമുറി കെ.പി. മൊയ്തീൻകുട്ടി സ്മാരക ജി.എൽ.പി സ്കൂൾ ഹൈടെക് പ്രഖ്യാപനവും വാർഷികവും ശനിയാഴ്ച നടക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് കുട്ടികളുടെ കലാമേള ആരംഭിക്കും. ഉച്ചക്ക് 2.30ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പുതുതായി സജ്ജീകരിച്ച ഗണിത ലാബ് നഗരസഭാധ്യക്ഷൻ അഡ്വ. എസ്. ഗിരീഷ് സമർപ്പിക്കും. വാർത്തസമ്മേളനത്തിൽ പ്രധാനാധ്യാപകൻ എം.ടി. അയ്യൂബ്, പി.ടി.എ പ്രസിഡൻറ് എം.സി. വിനോദ്കുമാർ, നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഗീത പള്ളിയേരി, എൻ.പി. കൃഷ്ണകുമാർ, ജെ.സി. സംഗീത്, ഇ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.