സഞ്ചരിക്കുന്ന അദാലത്ത് വാൻ തിരൂരിൽ

തിരൂർ: സാധാരണക്കാർക്ക് ആവശ്യമായ നിയമസഹായം അവരുടെ അരികിലേക്ക് എത്തിക്കുന്നതിന് സംസ്ഥാന ലീഗൽ സർവിസ് അതോറിറ്റി തുടക്കമിട്ട സഞ്ചരിക്കുന്ന അദാലത്ത് വാൻ തിരൂർ താലൂക്കിൽ. ചെറിയമുണ്ടം, വളവന്നൂർ, മാറാക്കര പഞ്ചായത്തുകളിൽ വാൻ പര്യടനം നടത്തി. വെള്ളിയാഴ്ച എടയൂർ, ഇരിമ്പിളിയം ഗ്രാമപഞ്ചായത്തുകളിലും ശനിയാഴ്ച താനൂർ നഗരസഭയിലും അദാലത്ത് സംഘമെത്തും. കോടതി മുറി സജ്ജീകരിച്ച പ്രത്യേക വാഹനമാണ് മൊബൈൽ അദാലത്തിനുള്ളത്. പരാതികൾ നേരിട്ട് സമർപ്പിക്കാം. തീർപ്പ് കൽപ്പിക്കാവുന്ന പരാതികൾ അദാലത്തിൽതന്നെ പരിഹരിക്കും. നിയമജ്ഞരെ ഏർപ്പാടാക്കേണ്ടതുണ്ടെങ്കിൽ സൗകര്യമൊരുക്കും. താലൂക്ക് ലീഗൽ സർവിസ് അതോറിറ്റിയുടെ സഹായം ആവശ്യമുള്ള പരാതികളിൽ അതിനും നിർദേശം നൽകും. ചെറിയമുണ്ടത്ത് അദാലത്ത് തിരൂർ എസ്.ഐ സുമേഷ് സുധാകർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. കാലങ്ങളായി പട്ടയം ലഭിക്കാത്ത പരാതികളുമായി പരന്നേക്കാട് കോളനിവാസികൾ അദാലത്തിനെത്തി. പരാതികൾ താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റി സെക്രട്ടറിക്ക് കൈമാറി. വളവന്നൂർ തുവ്വക്കാട് കരുവാത്ത് കോളനിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.പി. സുലൈഖ അധ്യക്ഷത വഹിച്ചു. ഏതാനും പരാതികൾ താലൂക്ക് സെക്രട്ടറിക്ക് കൈമാറി. അഭിഭാഷകരായ വി. ചന്ദ്രശേഖരൻ, പി.എം. സബീന എന്നിവർ നേതൃത്വം നൽകി. മാറാക്കരയിൽ പഞ്ചായത്ത് പ്രസിഡൻറ് അഹമ്മദ്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറി ഉണ്ണികൃഷ്ണൻ സംസാരിച്ചു. അഭിഭാഷകരായ എൻ.വി. സിന്ധു, ബീന എന്നിവർ നേതൃത്വം നൽകി. ഡയാലിസിസ് രോഗികളുടെ സംഗമം തിരൂര്‍: ജില്ല ആശുപത്രി വരം കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡയാലിസിസ് രോഗികളുടെ സംഗമം രോഗികൾക്കും ബന്ധുക്കൾക്കും ആത്മവിശ്വാസം പകരുന്നതായി. ശാരീരിക അവശതകള്‍ വകവെക്കാതെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറിലധികം ഡയാലിസിസ് രോഗികളും ബന്ധുക്കളും സംഗമത്തിനെത്തി. ജെ.സി.ഐ ലെജൻഡസി​െൻറ സഹകരണത്തോടെ 'സ്നേഹസ്പർശം' പേരിലാണ് സംഗമം ഒരുക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് വൃക്കരോഗവിഭാഗം മേധാവി പ്രഫ‍. ഡോ. ശ്രീലത രോഗികളുമായി സംവദിച്ചു. നഗരസഭ ഉപാധ്യക്ഷ മുനീറ കിഴക്കാം കുന്നത്ത് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി. കോയ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ. ജാവേദ് അനീസ്, ജെ.സി.ഐ ലെജൻഡ്സ് പ്രസിഡൻറ് അബ്ദുല്ലക്കുട്ടി, അഡ്വ. എം. വിക്രംകുമാർ, ഡോ. പ്രശാന്ത്, ഉമ്മര്‍ മാസ്റ്റര്‍, തല്‍ഹത്ത് പാച്ചി തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി. റഹ്മാ​െൻറ മാജിക് ഷോയും അരങ്ങേറി. പൊതുജനങ്ങൾക്കായി സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.