വളാഞ്ചേരി: വളാഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തനങ്ങളിൽ കൈകോർക്കാൻ ഇനി എം.ഇ.എസ് കെ.വി.എം കോളജ് വിദ്യാർഥികളും. പാലിയേറ്റിവ് പരിചരണത്തിെൻറ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കോളജിൽ സ്റ്റുഡൻറ്സ് ഇൻ പാലിയേറ്റിവ് കെയർ തുടങ്ങി. പദ്ധതി പ്രഖ്യാപനവും ക്ലാസുകളിൽ കലക്ഷൻ ബോക്സ് സ്ഥാപിക്കുന്നതിെൻറ ഉദ്ഘാടനവും എം.ഇ.എസ് സംസ്ഥാന സെക്രട്ടറി ഡോ. എൻ.എം. മുജീബ് റഹ്മാൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. മാനേജിങ് കമ്മിറ്റി സെക്രട്ടറി പ്രഫ. കെ.പി. ഹസൻ, കൗൺസിലർ ഹമീദ്, ഡോ. രാജേഷ്, നിദിൽ, സൈതാലിക്കുട്ടി ഹാജി എന്നിവർ സംസാരിച്ചു. പ്രഫ. റിയാസ് സ്വാഗതവും ജംഷാദ് കാലടി നന്ദിയും പറഞ്ഞു. പാലിയേറ്റിവ് സെക്രട്ടറി വി.പി.എം. സാലിഹ് പദ്ധതി വിശദീകരിച്ചു. 'പാലിയേറ്റിവ് കെയറിൽ വിദ്യാർഥികളുടെ പങ്ക്' വിഷയത്തിൽ കോ-ഓഡിനേറ്റർ കരീം വാഴക്കാട് ക്ലാസ് നയിച്ചു. പ്രഫ. മിൻഷിയ, പി. കുഞ്ഞാപ്പു, ഷാജി സൽവാസ് എന്നിവർ നേതൃത്വം നൽകി. പാലിയേറ്റിവ് പ്രവർത്തനങ്ങളിൽ സജീവമാകുന്നതിനൊപ്പം തങ്ങളാലാകുന്ന സാമ്പത്തിക സഹായവും വിദ്യാർഥികൾ നൽകും. എൻ.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തിൽ കോളജിലെ എല്ലാ ക്ലാസുകളിലും പണപ്പെട്ടികൾ സ്ഥാപിച്ചു. ഇതിൽ നിന്ന് സ്വരൂപിക്കുന്ന സംഖ്യ മാസവും പാലിയേറ്റിവിെൻറ പ്രവർത്തനങ്ങൾക്ക് നൽകും. പാലിയേറ്റിവ് രോഗീ പരിചരണം, ഗൃഹ സന്ദർശനം എന്നിവയിലും വിദ്യാർഥികൾ ശ്രദ്ധ നൽകും. എൻ.എസ്.എസ് വിദ്യാർഥികൾ, ക്ലാസ് പ്രതിനിധികൾ എന്നിവർക്ക് പാലിയേറ്റിവ് പരിചരണം സംബന്ധിച്ച് പരിശീലനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.