കയറംപാറയിലെ എയറോബിക് കമ്പോസ്​റ്റ്​ യുനിറ്റ് നോക്കുകുത്തി

ഒറ്റപ്പാലം: മാലിന്യപ്രശ്നം ഒഴിയാബാധയായി തുടരുമ്പോഴും കയറമ്പാറയിലെ നഗരസഭയുടെ എയറോബിക് കമ്പോസ്റ്റ് യൂനിറ്റ് അടഞ്ഞുകിടക്കുന്നു. 2017 ഡിസംബർ 13ന് നടന്ന ഉദ്‌ഘാടനത്തിന് ഒരാഴ്ചകൊണ്ട് പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് മൂന്നുമാസം പിന്നിട്ടിട്ടും അടഞ്ഞ് കിടക്കുന്നത്. കേന്ദ്രീയ വിദ്യാലയം റോഡിലാണ് യൂനിറ്റ് ആളനക്കമില്ലാതെ തുടരുന്നത്. ജൈവ മാലിന്യം രാസവസ്തുക്കൾ ചേർത്ത് സംസ്കരിക്കുന്ന സംവിധാനമാണിത്. ഉദ്ഘാടനത്തിന് തയാറായിരുന്ന കയറംപാറയിലെ പ്ലാൻറ് കഴിഞ്ഞ ജൂലൈ മൂന്നിന് രാത്രി സാമൂഹികവിരുദ്ധർ തകർത്തിരുന്നു. കമ്പോസ്റ്റ് യുനിറ്റ് സ്ഥാപിക്കുന്നതിനെതിരെ തുടക്കം മുതൽ പ്രദേശവാസികളിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ആക്രമണത്തിൽ തകർന്ന ബിന്നുകൾ പുനർനിർമാണം നടത്തിയ ശേഷമായിരുന്നു ഉദ്‌ഘാടനം നടത്തിയത്. പ്രവർത്തനം ആരംഭിക്കുന്നതി​െൻറ മുന്നോടിയായി പ്രദേശവാസികളിൽ നിലനിൽക്കുന്ന ആശങ്കയകറ്റാൻ റസിഡൻസ് അസോസിയേഷനുകളുടെയും പ്രദേശവാസികളുടെയും യോഗം വിളിച്ചു ബോധവത്കരണ ക്ലാസ് നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതും നടത്തിയിട്ടില്ല. ഏഴര ലക്ഷം രൂപ ചെലവിൽ സ്ഥാപിക്കാൻ തീരുമാനിച്ച അഞ്ചു യൂനിറ്റുകളിൽ ആദ്യത്തേതാണ് കയറംപാറയിലേത്. നഗരസഭ ബസ് സ്റ്റാൻഡ്, ഈസ്റ്റ് ഒറ്റപ്പാലം മാർക്കറ്റ് കോംപ്ലക്സ്, കണ്ണിയംപുറം, തോട്ടക്കര എന്നിവിടങ്ങളിലാണ് മറ്റ് യൂനിറ്റുകൾ. ഇതിൽ ബസ് സ്റാൻഡിലെയും മാർക്കറ്റ് കോംപ്ലക്സിലെയും പ്ലാൻറുകളുടെ നിർമാണം മാത്രമാണ് തുടങ്ങിയത്. എന്നാൽ ഇവയുടെ നിർമാണം ഇതേവരെ നടന്നിട്ടില്ല. തുമ്പൂർമുഴി മാതൃകയിൽ സ്ഥാപിക്കുന്ന യൂനിറ്റി​െൻറ നിർമാണച്ചുമതല മുണ്ടൂരിലെ ഐ.ആർ.ടി.സിക്കാണ്. 18 പേർക്ക് തൊഴിൽ പരിശീലനം നേടിയിട്ട് മാസങ്ങളായി. പ്ലാൻറ് തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നഗരസഭ അധ്യക്ഷ​െൻറ നേതൃത്വത്തിൽ ജില്ല പൊലീസ് മേധാവിക്കും മറ്റും പരാതി നൽകിയിരുന്നെങ്കിലും അക്രമിസംഘത്തെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് വിലയിരുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.