മീനപ്പിറവി ദിനത്തിൽ പെരുമഴ

ഒറ്റപ്പാലം: മീനപ്പിറവി ദിനത്തിൽ പെയ്തിറങ്ങിയ പെരുമഴ ഉഷ്ണം പുകയുന്ന മേഖലക്ക് കുളിരായി. ഉച്ചക്കും പിന്നീട് സന്ധ്യയോടെയും പെയ്ത മഴ സാമാന്യം ഭേദപ്പെട്ടതായിരുന്നു. വൈകീട്ട് ചെറിയ തോതിലുള്ള ഇടിയും മിന്നലുമുണ്ടായി. ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കെ ലഭിച്ച മഴ കാർഷിക വിളകൾക്ക് ഗുണകരമാകും. വാഴ, പച്ചക്കറി കൃഷികളും തോട്ടവിളകളും വരൾച്ചയിൽ കരിഞ്ഞുണങ്ങുന്ന വേളയിലാണ് അനുഗ്രഹമായി വേനൽ മഴ പെയ്തിറങ്ങിയത്. കുടിവെള്ള ക്ഷാമവും രൂക്ഷമായിക്കൊണ്ടിരിക്കുന്നു. സൂര്യാതപ ഭീഷണി മൂലം തൊഴിലാളികളുടെ ജോലി സമയം പലേടത്തും ക്രമീകരിച്ചിരിക്കുകയാണ്. ബുധനാഴ്‌ച ചെറിയ തോതിലുള്ള മഴ ചിലയിടങ്ങളിൽ ലഭിച്ചിരുന്നു. എന്നാൽ, വ്യാഴാഴ്ച പെയ്ത മഴ പരക്കെ ആശ്വാസമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.