ഗവ. ആയുർവേദ ആശുപത്രി സബ് സെൻറർ ഉദ്‌ഘാടനം നാളെ

ഒറ്റപ്പാലം: ആയുർവേദ ശിരോമണി വേലായുധൻ വൈദ്യർ സർക്കാറിന് ദാനം ചെയ്ത സ്ഥലത്ത് നിർമിച്ച പണ്ടാരത്തിൽ മാധവികുട്ടി അമ്മ സ്മാരക ഗവ. ആയുർവേദ ആശുപത്രി സബ് സ​െൻററി​െൻറ ഉദ്‌ഘാടനം ശനിയാഴ്ച രാവിലെ 10ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കും. മുൻ എം.എൽ.എ എം. ഹംസയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച ഒരു കോടി രൂപ ചെലവിട്ടാണ് കെട്ടിടവും ആശുപത്രിയും യാഥാർഥ്യമാക്കിയത്. ടി.ബി റോഡിൽ വൈദ്യശാലയായി പ്രവർത്തിച്ച 22.5 സ​െൻറ് സ്ഥലവും കെട്ടിടവും സർക്കാറിന് ദാനം ചെയ്തതായി ഒസ്യത്ത് എഴുതി വെച്ചതനുസരിച്ചാണ് സർക്കാർ ഏറ്റെടുത്തത്. ഒസ്യത്തനുസരിച്ചാണ് ആശുപത്രിക്ക് ഇദ്ദേഹത്തി​െൻറ അമ്മയുടെ പേര് നൽകിയിട്ടുള്ളത്. പി. ഉണ്ണി എം.എൽ.എ അധ്യക്ഷത വഹിക്കും. എം. ഹംസ മുഖ്യാതിഥിയായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.