ഷൊർണൂർ: ചരിത്രപ്രസിദ്ധമായ കവളപ്പാറ . രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം കൂത്ത് കൂറയിടൽ നടന്നു. ഓങ്ങല്ലൂർ മാട് മുതൽ കണ്ണിയംപുറം തോട് വരെ 96 ദേശക്കാരുടെ കൂട്ടായ്മയാണ് ആര്യങ്കാവ് പൂരം. കേരളത്തിലെ പഴയ നാട്ടുരാജ്യമായ കവളപ്പാറ കൊട്ടാരം സ്വരൂപത്തിെൻറ അധീനതയിലുള്ള ക്ഷേത്രത്തിെൻറ ഉത്സവാഘോഷം വർഷങ്ങളായി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. കമ്പരാമായണം കഥ തോൽപ്പാവക്കൂത്തിലൂടെ അവതരിപ്പിക്കുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് ആര്യങ്കാവ്. 21 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിൽ ഏപ്രിൽ മൂന്നിന് കുതിരകളി നടക്കും. ഏപ്രിൽ നാലിനാണ് പൂരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.