ആദിവാസി കുടുംബങ്ങളെ കാണാൻ അധികൃതരെത്തി

പട്ടാമ്പി: കൊപ്പം മണ്ണേങ്ങോട് ആദിവാസി കുടുംബങ്ങളെ സന്ദർശിക്കാൻ അധികൃതരെത്തി. പൊലീസ് മോണിറ്ററിങ് കമ്മിറ്റിയിൽ ഇവരുടെ ദുരിതാവസ്ഥ ചർച്ചയായതിനെ തുടർന്ന് പട്ടാമ്പി എസ്.ഐമാരായ അബ്ദുൽ ഖയ്യൂം, അജീഷ്, ജില്ല മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായ ചോലയിൽ വേലായുധൻ, രാജേന്ദ്രൻ മുതുതല, പി.വി. മാധവൻ എന്നിവരാണ് കോളനി സന്ദർശിച്ചത്. അഞ്ച് വീടുകൾ നിലവിലുണ്ടെങ്കിലും കുടിവെള്ളം, വൈദ്യുതി, തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ രേഖകൾ ഒന്നുമില്ല. റേഷൻ കാർഡ് രണ്ടുവർഷം മുമ്പ് അനുവദിച്ചിട്ടുണ്ട്. താമസിക്കുന്ന സ്ഥലത്തി​െൻറ ആധാരമുണ്ട്. പക്ഷേ, ഈ രേഖപോലും ഇവരുടെ കൈവശമിെല്ലന്നാണ് കോളനിവാസികളായ മണി, അനിത എന്നിവർ പറയുന്നത്. കാട്ടിൽ പോയി തേൻ ശേഖരിച്ചാണ് ജീവിക്കുന്നതെന്നും തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് അകറ്റി നിർത്തുന്നതായും ഇവർ പറയുന്നു. ഇവരുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ജില്ല ട്രൈബൽ ഓഫിസർ കെ. സുരേഷ് കുമാറടക്കം അധികൃതർ രണ്ടുവട്ടം ഇവിടെ സന്ദർശിച്ചിരുന്നെന്ന് മോണിറ്ററിങ് മെംബർ ചോലയിൽ വേലായുധൻ പറഞ്ഞു. എന്നാൽ, ഇവരുടെ യോഗം വിളിച്ച് ചേർക്കുന്നതല്ലാതെ പ്രശ്നപരിഹാരത്തിന് പഞ്ചായത്തി​െൻറ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ചോലയിൽ വേലായുധൻ ആരോപിച്ചു. മണ്ണേങ്ങോടിന് പുറെമ പറക്കാട്, ആനക്കര പഞ്ചായത്തിലെ കൂടല്ലൂർ എന്നിവിടങ്ങളിലും ട്രൈബൽ വിഭാഗത്തിൽപ്പെടുന്നവരുണ്ട്. പട്ടികവർഗ വികസന വകുപ്പി​െൻറ അനാസ്ഥയാണ് ദുരിതാവസ്ഥക്ക് കാരണമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.