വർക്കിങ് ഗ്രൂപ്​ യോഗം ഇന്ന്

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്ത്തല പദ്ധതി ആസൂത്രണ വർക്കിങ് ഗ്രൂപ് യോഗം വെള്ളിയാഴ്ച രാവിലെ 10ന് കരിമ്പ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരും. 'കുഞ്ഞൂട്ടൻ മിടുക്കനാ' ഷോർട്ട് ഫിലിമുമായി കിഴുമുറി സ്കൂൾ പട്ടാമ്പി: മലയാളത്തിളക്കം പദ്ധതിയുടെ പശ്ചാത്തലത്തിൽ തയാറാക്കിയ 'കുഞ്ഞൂട്ടൻ മിടുക്കനാ' ഷോർട്ട് ഫിലിം ശ്രദ്ധേയമാവുന്നു. പ്രധാനാധ്യാപക യോഗത്തിൽ പ്രാഥമിക പ്രദർശനം നടത്തി. പട്ടാമ്പി ഉപജില്ലയിലെ നടുവട്ടം കിഴുമുറി എ.എം.എൽ.പി സ്കൂളാണ് സിനിമ തയാറാക്കിയത്. രചനയും സംവിധാനവും നിർവഹിച്ച പ്രധാനാധ്യാപിക പി. ഗിരിജ സ്വന്തം വിദ്യാലയ പരിസരംതന്നെയാണ് ചിത്രത്തിന് തെരഞ്ഞെടുത്തത്. കഥയിലെ പ്രധാന കഥാപാത്രമായ കുഞ്ഞൂട്ടൻ എന്ന വിദ്യാർഥിയുടെ പിതാവൊഴികെ മുഴുവൻ അഭിനേതാക്കളും സ്കൂളിലെ അധ്യാപകരും കുട്ടികളും രക്ഷിതാക്കളുമാണ്. പൊതു വിദ്യാഭ്യാസത്തി​െൻറ മികവുകളെ ഒരു ഗ്രാമം നെഞ്ചോട് ചേർക്കുന്നതാണ് പ്രമേയം. ഔദ്യോഗിക പ്രകാശനവും പ്രദർശനവും മാർച്ച് 18ന് വൈകീട്ട് നടുവട്ടം കിഴുമുറി എ.എം.എൽ.പി സ്കൂളിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.