ഒറ്റപ്പാലം നഗരസഭ ബസ് സ്​റ്റാൻഡ് നിർമാണത്തിലെ ഒച്ചിഴയൽ; കുറ്റക്കാരായ ഭരണസമിതിയിൽനിന്ന് നഷ്​ടം ഈടാക്കണമെന്ന്

ഒറ്റപ്പാലം: നഗരസഭ ബസ് സ്റ്റാൻഡ് നിർമാണം 13 വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്ത സാഹചര്യത്തിൽ കാലതാമസത്തിനും അമിത ചെലവിനും ഇടയാക്കിയവരിൽനിന്ന് നഗരസഭക്കുണ്ടായ നഷ്ടം കണക്കാക്കാൻ നടപടിയെടുക്കണമെന്ന് സിറ്റിസൺ ഫോറം എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. പദ്ധതി വിഭാവനം ചെയ്തതിലും നടപ്പാക്കിയതിലും ഗുരുതര ക്രമക്കേടുണ്ടായിട്ടുണ്ട്. ഇത് 2005 ലെ ഭരണസമിതിയുടെ കാര്യക്ഷമതയില്ലായ്മയും കെടുകാര്യസ്ഥയുമാണ് ചൂണ്ടിക്കാട്ടുന്നത്. 3.5 കോടിയിൽനിന്ന് 35 കോടിയിലെത്തിയ നിർമാണച്ചെലവ് പൊതുഖജനാവിലെ ഫണ്ട് ദുരുപയോഗത്തി‍​െൻറ ഉദാഹരണമാണ്. ഇഷ്ടിക കൊണ്ട് നിർമിക്കേണ്ട കെട്ടിടം സിമൻറ് കട്ട കൊണ്ടാണ് നിർമിച്ചത്. സിമൻറ്, മണൽ എന്നിവയുടെ ഉപയോഗം കരാർപത്ര പ്രകാരമുള്ള ആനുപാതത്തിലല്ല. 13 വർഷത്തെ കാലപ്പഴക്കം കെട്ടിടത്തി‍​െൻറ ഉറപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകുന്നതിന് മുമ്പ് പദ്ധതി പൂർത്തീകരണ സമയക്രമം, നിർമാണത്തിലെ ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്നതിൽ 2005ലെ ഭരണസമിതിക്ക് വീഴ്ച സംഭവിച്ചതായും സിറ്റിസൺ ഫോറം ആരോപിച്ചു. ഫോറം പ്രസിഡൻറ് അഡ്വ. ആർ.പി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി. രാധാകൃഷ്ണൻ, ട്രഷറർ കെ. കുമാരൻ, കെ. ദാമോദരൻ, ഭാസ്കരൻ പാലത്തോൾ, എ. പ്രബിൻ, എസ്. സോമൻ പിള്ള, കെ. ശിവദാസ്, എ.കെ. ശശികുമാർ, പി. മുഹമ്മദ് നിസാർ, കെ. രാഗേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.