മിനിലോറി റോഡിന് കുറുകെ മറിഞ്ഞു

കരിങ്കല്ലത്താണി: ദേശീയപാതയിലെ സ​െൻറ് മേരീസ് ആശുപത്രിക്ക് സമീപം മിനിലോറി റോഡിന് കുറുകെ മറിഞ്ഞു. ഡ്രൈവർ തമിഴ്‌നാട് തേനി സ്വദേശി ഗോപി (30) അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് അപകടം. തമിഴ്‌നാട്ടിൽനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ ആക്സിൽ വേർപെട്ട് റോഡിൽ കുത്തിയതിനെത്തുടർന്ന് ലോറി ഉയർന്ന് പൊന്തി മറിയുകയായിരുന്നു. ഒന്നിലധികം തവണ കരണംമറിഞ്ഞ ലോറിയുടെ തകർന്ന മുൻ ഗ്ലാസിനകത്ത് കൂടി ഗോപി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. പെരിന്തൽമണ്ണയിൽനിന്ന് പൊലീസ് എത്തി വാഹനം റോഡിൽനിന്ന് മാറ്റി. നാട്ടുകല്ലിലെ കടകളിൽ മോഷണം തച്ചനാട്ടുകര: നാട്ടുകൽ പൊലീസ് സ്റ്റേഷന് സമീപത്തെ കടകളിൽ മോഷണം. 5000 രൂപയോളം കവർന്നതായി കടയുടമകൾ. കെ.പി. മുഹമ്മദ് കുട്ടി, പുത്തനങ്ങാടി ബാപ്പു എന്നിവരുടെ ഫാൻസി, പലചരക്ക് കടകളിലാണ് കഴിഞ്ഞദിവസം പുലർച്ച ഷട്ടറി‍​െൻറ പൂട്ട് തകർത്ത് മോഷണം നടന്നത്. പൊലീസ് സ്റ്റേഷന് സമീപം തന്നെയുള്ള മഖാമി‍​െൻറ സംഭാവനപ്പെട്ടിയും ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുത്തിത്തുറന്ന് പണം മോഷ്ടിച്ചിരുന്നു. സമീപത്തെ പള്ളിയുടെ ഷെഡിൽ സൂക്ഷിച്ച കമ്പിപ്പാരയും പിക്കാസും ഷെഡി‍​െൻറ പൂട്ട് തകർത്ത് കൊണ്ടുപോയാണ് കടയുടെ പൂട്ട് തകർത്തത്. ഇതേ ആയുധങ്ങൾ ഉപയോഗിച്ചാണ് മുമ്പ് സംഭാവനപ്പെട്ടിയും തകർത്തിരുന്നത്. അന്നത്തെ സംഭവത്തെത്തുടർന്നാണ് ഖബർ കുഴിക്കാനുപയോഗിക്കുന്ന ഈ ആയുധങ്ങൾ ഷെഡിൽ പൂട്ടി സൂക്ഷിക്കാൻ തുടങ്ങിയത്. കൃത്യത്തിന് ശേഷം മോഷ്ടാവ് കടകൾക്ക് മുന്നിൽ മലമൂത്ര വിസർജനം നടത്തിയാണ് കടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.