ദേശീയപാത വികസനം: ഇരകൾ സമരപാതയിലേക്ക്

കോട്ടക്കൽ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സമരത്തിലേക്ക് നീങ്ങാൻ എൻ.എച്ച് ആക്ഷൻ കൗൺസിൽ രണ്ടത്താണിയിൽ സംഘടിപ്പിച്ച ഇരകളുടെ പ്രതിഷേധ കുടുംബസംഗമത്തിൽ ആഹ്വാനം. ആദ്യഘട്ടമെന്ന നിലയിൽ മാർച്ച് 19ന് കുറ്റിപ്പുറത്ത് തുടങ്ങുന്ന 45 മീറ്റർ ചുങ്കപ്പാത സ്ഥലമെടുപ്പ് സർവേ തടയാൻ തീരുമാനിച്ചു. ജില്ല ചെയർമാൻ വി.പി. ഉസ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. അബുലൈസ് തേഞ്ഞിപ്പലം, പി.കെ. പ്രദീപ് മേനോൻ, ടി.പി. തിലകൻ, വാഹിദ് സ്വാഗതമാട്, പി. മുഹമ്മദ് കുട്ടി, പി. അബ്ദുറഹ്മാൻ, ഷൗക്കത്ത് രണ്ടത്താണി എന്നിവർ സംസാരിച്ചു. രണ്ടത്താണിയിൽ നടന്ന പ്രകടനത്തിന് ഇല്യാസ് വെട്ടിച്ചിറ, ഇഖ്ബാൽ പുത്തനത്താണി, സെയ്തലവി രണ്ടത്താണി, യൂസുഫ് രണ്ടത്താണി, നദീർ സ്വാഗതമാട്, സുരേഷ് ചെനക്കൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.