തിരൂരങ്ങാടി: പഴയകാല പ്രതാപം വീണ്ടെടുത്ത് ഗോലികളി മത്സരം അരങ്ങുതകർത്തപ്പോൾ ആവേശത്തോടെ യുവാക്കൾ. ചെറുമുക്ക് ഐശ്വര്യ ക്ലബിെൻറ നേതൃത്വത്തിലാണ് ഒരുകൂട്ടം യുവാക്കൾ അഖില കേരള ഫ്ലഡ്ലിറ്റ് ഗോലികളി മത്സരം സംഘടിപ്പിച്ചത്. പുതുതലമുറക്ക് കേട്ടുകേൾവിയില്ലാത്ത ഗോലികളി കാണാൻ നിരവധി പേർ തടിച്ചുകൂടിയിരുന്നു. മൂന്നുപേരടങ്ങുന്ന 50ൽപരം ടീമുകളാണ് മത്സരത്തിനെത്തിയത്. ക്വാർട്ടർ, സെമിഫൈനൽ, ഫൈനൽ എന്നീ ക്രമത്തിലാണ് മത്സരം സംഘടിപ്പിച്ചത്. രാത്രി എട്ടോടെ തുടങ്ങിയ മത്സരം പുലർച്ച നാലിന് അവസാനിക്കുന്നതുവരെ കാണികൾ മൈതാനത്ത് നിലയുറപ്പിച്ചു. ടീംസ് ഓഫ് കരിമ്പിൽ, വോളി ചങ്ക്സ് ചെറുമുക്ക് എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. അബ്ദുൽകലാം മാസ്റ്റർ മത്സരം ഉദ്ഘാടനം ചെയ്തു. ഇ.പി. മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബഷീർ കാട്ടിൽ, മുസ്തഫ ചെറുമുക്ക്, ടി. നാസർ, എ.കെ. മരക്കാരുകുട്ടി, വി. ഹമീദ്, റിയാസ് മേലയിൽ, എം. ശിഹാബ്, സി. ഫാരിസ്, ടി. സൽമാൻ എന്നിവർ സംസാരിച്ചു. പി.കെ. ഖാലിദ്, കെ. ഷാഫി എന്നിവർ മത്സരം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.