ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തിെൻറ വിദ്യാഭ്യാസ മേഖലയിലെ തനതു പരിപാടിയായ നന്മ അറ്റ് സ്കൂളിെൻറ 2017-18 വർഷത്തെ പരിപാടികൾ സമാപിച്ചു. വിദ്യാർഥികൾക്കിടയിൽ നന്മ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച വിദ്യാലയങ്ങൾ അവരുടെ പ്രവർത്തനങ്ങൾ നേർക്കാഴ്ചയായി അവതരിപ്പിച്ചു. ജനങ്ങളിൽനിന്ന് പണം സ്വരൂപിച്ച് കിടപ്പുരോഗികൾക്ക് സഹായമായി പ്രവർത്തിച്ച കുലിക്കിലിയാട് എസ്.വി.എ.യു.പി സ്കൂൾ, വയോ ഫെസ്റ്റ് നടത്തി മുന്നോട്ടുവന്ന മണ്ണമ്പറ്റ എ.എൽ.പി സ്കൂൾ, നെൽകൃഷി ചെയ്ത് സ്വന്തം ബ്രാൻഡിൽ അരി പുറത്തിറക്കിയ ശ്രീരാമജയം എ.എൽ.പി സ്കൂൾ, പുഞ്ചപ്പാടം എ.യു.പി സ്കൂൾ, പ്ലാസ്റ്റിക് മാലിന്യത്തിെൻറ ദൂഷ്യഫലങ്ങൾ പറഞ്ഞ പുല്ലണ്ടശ്ശേരി എ.എൽ.പി സ്കൂൾ, പാലിയേറ്റിവ് പ്രവർത്തന പ്രാധാന്യം വിളിച്ചോതി കടമ്പഴിപ്പുറം ജി.യു.പി സ്കൂൾ, ജൈവ മാലിന്യ സംസ്കരണ അനുഭവപാഠങ്ങളുമായി കാട്ടുകുളം ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളാണ് കുട്ടികളെ അണിനിരത്തി റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. ഡോ. എ. രാജേന്ദ്രൻ, എം. ജയരാജൻ മാസ്റ്റർ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, ഡോ. പി. രാമകൃഷ്ണൻ, ടി. രാമകൃഷ്ണൻ മാസ്റ്റർ എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് സ്കൂളുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയത്. സമാപന യോഗം ഉദ്ഘാടനവും സ്കൂളുകൾക്കുള്ള അനുമോദനവും പി. ഉണ്ണി എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജ്യോതിവാസൻ, പി.എം. നാരായണൻ, ടി. രാമചന്ദ്രൻ മാസ്റ്റർ, കെ. ശാന്തകുമാരി, എം. മോഹനൻ മാസ്റ്റർ, ആർ.ടി. ബിജു, പി.കെ. രമേഷ്, കെ.സി. ഹരികുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.