വിളയൂർ: വിളങ്ങോട്ടുകാവ് താലപ്പൊലി വർണാഭമായി. കുംഭ മാസത്തിലെ 30 ദിവസത്തെ കളം എഴുത്തുപാട്ടിനു ശേഷമായിരുന്നു താലപ്പൊലി. കോതേമാരിൽ, പടിഞ്ഞാറ്റുമുറി, കരിമ്പനതോട്ടം, കാളായിപ്പള്ളം, കരിങ്ങനാട് സെൻറർ, കമ്പുറത്താൽ, യുവതരംഗം ഓലഞ്ചേരി, മണ്ണെങ്ങോട് വടക്കുംമുറി കമ്മിറ്റി, പാർത്ഥസാരഥി, വിളയൂർ സെൻറർ, മിഠായിതെരുവ്, പൂവാഞ്ചോല, തത്തനംപുള്ളി, കൊഴിഞ്ഞിപ്പറമ്പ് സെൻറർ, പൂക്കാടംകുന്ന് കമ്മിറ്റികൾ ആനയും കാളയും വാദ്യമേളങ്ങളുമായി താലപ്പൊലി എഴുന്നള്ളിപ്പിൽ മത്സരിച്ചു. വൈകീട്ട് 6.30 മുതൽ 9.00 വരെയായിരുന്നു ഊഴമിട്ടുള്ള വിവിധ ആഘോഷ കമ്മിറ്റികളുടെ വേല കയറൽ. കൊഴിഞ്ഞിപ്പറമ്പ് പൂരാഘോഷ കമ്മിറ്റിയുടെ തിടമ്പേറ്റി തലയെടുപ്പിെൻറ പ്രൗഢിയിൽ മുന്നിട്ടുനിൽക്കുന്ന ഗജവീരൻ മംഗലാംകുന്ന് അയ്യപ്പനും അകമ്പടിയായി മംഗലാംകുന്ന് ഗണപതിയും രാമചന്ദ്രനും അണിനിരന്നപ്പോൾ 60 വാദ്യകലാകാരന്മാരുടെ പഞ്ചാരിമേളം എഴുന്നള്ളിപ്പിന് കൊഴുപ്പേകി. പൂക്കാവടികളും നാടൻ കലാരൂപങ്ങളും പൂതനും തിറയും താലപ്പൊലിയെ വർണാഭമാക്കി. രാവിലെ കരിപ്പമണ്ണ ക്ഷേത്രത്തിലേക്കും തിരിച്ചും എഴുന്നള്ളിപ്പ് നടന്നു. രാത്രി തായമ്പക അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.