ഷൊർണൂർ: കുളപ്പുള്ളി തൃപ്പുറ്റക്കാവിലെ താലപ്പൊലി മഹോത്സവം വർണാഭമായി. ഗജവീരൻമാർ, ഇണക്കാളകൾ, പൂതൻ, തിറ, വേഷാഘോഷം, ചേലക്കുട, ആണ്ടി എന്നിവയും പഞ്ചവാദ്യം, ചെണ്ടമേളം എന്നിവയും പൂരത്തിന് കൊഴുപ്പേകി. പുലർച്ച വിശേഷാൽപൂജകളോടെ ചടങ്ങുകൾക്ക് തുടക്കമായി. ഉച്ചവരെ ഭക്തജനങ്ങളുടെ തിരക്ക് കൊണ്ട് ക്ഷേത്രാങ്കണം തിങ്ങിനിറഞ്ഞു. ഉച്ചതിരിഞ്ഞ് തെക്കുംമുറി, പുറയംകുളങ്ങര, പടിഞ്ഞാറ്റുമുറി, വടക്കുംമുറി, മേൽമുറി, നെടുംപറമ്പ് എന്നീ വേലകൾ പുറപ്പെട്ട് പാട്ടുകണ്ടത്തിലെത്തി. വൈകീട്ട് ആറരയോടെ കൂട്ടി എഴുന്നള്ളിപ്പ് നടന്നു. തുടർന്ന് വേലകൾ ക്ഷേത്രപ്രദക്ഷിണം നടത്തി. വൈകീട്ട് ഗാനമേളയടക്കമുള്ള കലാപരിപാടികൾ നടന്നു. ക്ഷേത്രമുറ്റത്ത് മൂന്ന് തായമ്പക നടന്നു. തുടർന്ന് കൊമ്പ്പറ്റ്, കുഴൽപറ്റ്, കേളി എന്നിവ നടന്നു. പുലർച്ച പൂരത്തിെൻറ തനിയാവർത്തനത്തോടെ ഉത്സവാഘോഷങ്ങൾക്ക് സമാപനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.