താനൂർ: കെ. പുരം ജനകീയ വായനശാല ആൻഡ് ഗ്രന്ഥാലയം ഇന്ത്യൻ െഡൻറൽ അസോസിയേഷെൻറ സഹകരണത്തോടെ സൗജന്യ സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 10 മുതൽ ഒന്നുവരെ വായനശാലയിൽ വെച്ചായിരുന്നു ക്യാമ്പ്. കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഇ.വി. സുകുമാരൻ നായർ അധ്യക്ഷനായി. ഡോ. രഞ്ജിത്ത് ബോധവത്കരണ ക്ലാെസടുത്തു. കെ. ശിവദാസ് സ്വാഗതം പറഞ്ഞു. ഒ. രാജൻ, കെ. ശേഖരൻ, കെ. ചന്ദ്രൻ, ഒ. സുരേഷ് ബാബു, യു.വി. രാമദാസ് എന്നിവർ സംസാരിച്ചു. ഡോ. അനസ്, ഡോ. അഖിൽ, ഡോ. രഞ്ജിത്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ടി. നാരായണൻ മാസ്റ്റർ അനുസ്മരണം സൗജന്യ ദന്തപരിശോധന ക്ലിനിക് ഉദ്ഘാടനം താനൂർ: പുത്തൻതെരു വി.ആർ. നായനാർ സ്മാരക ഗ്രന്ഥാലയം, നന്മ ചാരിറ്റബിൾ ട്രസ്റ്റ്, ഇന്ത്യൻ ഡെൻറൽ ആസോസിയേഷൻ എന്നിവ സംയുക്തമായി എല്ലാ രണ്ടാം ശനിയാഴ്ചകളിലും പുത്തൻതെരു ഗ്രന്ഥാലയത്തിൽ സൗജന്യ ദന്ത-വായ പരിശോധന ക്ലിനിക് ആരംഭിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ.എം. ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടി.പി. രമേഷ് അധ്യക്ഷനായി. താനാളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്. സഹദേവൻ, നന്മ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻറ് വി.പി. അബ്ദുറഹ്മാൻ കുട്ടി, സി. മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു. ഡോ. രഞ്ജിത്ത്, ഡോ. പി.പി. അനസ് എന്നിവർ 'ദന്ത പരിപാലനവും ചികിത്സയും' വിഷയത്തിൽ ക്ലാസെടുത്തു. തുടർന്ന് രോഗികളെ പരിശോധിച്ചു. ടി. കൃഷ്ണരാജു സ്വാഗതവും പി. മാധവൻ നന്ദിയും പറഞ്ഞു. വട്ടപ്പാറ: നടപടിയാവശ്യപ്പെട്ട് സന്നദ്ധ സംഘടനകൾ ഒത്തുചേർന്നു വളാഞ്ചേരി: വട്ടപ്പാറയിൽ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും ബൈപാസ് നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാനും ചൊവ്വാഴ്ച കണ്ടെയ്നർ ലോറി ഒാട്ടോക്ക് മുകളിൽ വീണ മരണമടഞ്ഞ മൂന്നുപേരുടെയും കുടുംബങ്ങൾക്ക് ന്യായമായ സാമ്പത്തിക സഹായം നൽകണമെന്നും ആവശ്യപെട്ട് കൊണ്ട് വളാഞ്ചേരിയിലെ വിവിധ സന്നദ്ധ സംഘടനകൾ ഒത്ത് ചേർന്നു. നജീബ് കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു. സമര ജ്വാല തെളിയിക്കൽ ഡോ. എൻ. മുഹമ്മദാലി നിർവഹിച്ചു. വിജയലക്ഷ്മി ടീച്ചർ, മാനവേന്ദ്രനാഥ് വളാഞ്ചരി, ബാലകൃഷ്ണൻ വലിയാട്ട്, ചേരിയിൽ രാമകൃഷ്ണൻ, ഡോ. ദീപു ജേക്കബ്, ആർ.കെ. മാസ്റ്റർ, പി.വി. ബദറുന്നിസ, കെ. സുധാകരൻ (കാരുണ്യ), നന്മ കുഞ്ഞിപ്പ, മനു കോട്ടിരി, കരീം (ജനകീയ സമിതി), സെയ്താലി കുട്ടി ഹാജി (എം.ടി.യു), ഷമീർ (ആംബുലൻസ് കൂട്ടായ്മ ), വിനീഷ് (ബി.ഡി.കെ) എന്നിവർ സംസാരിച്ചു. ഡോ. രാധാമണി ഐങ്കലത്ത് കവിത ആലപിച്ചു. വൈക്കത്തൂർ അരങ്ങ് കലാസമിതിയുടെ ഫ്ലാഷ് മോബ് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.