നാട്ടുവിഭവങ്ങളുടെ രുചിക്കൂട്ടൊരുക്കി വിദ്യാർഥികൾ

വള്ളിക്കുന്ന്: നാട്ടുവിഭവങ്ങൾ കൊണ്ട് രുചിക്കൂട്ടൊരുക്കി തിരുത്തി എ.യു.പി സ്കൂളിലെ വിദ്യാർഥികൾ. ഏഴാംക്ലാസിലെ സയൻസിലെ പത്താം യൂനിറ്റിലെ 'സുരക്ഷ ഭക്ഷണത്തിലും' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് നൂറിലധികം പ്രാദേശിക വിഭവങ്ങൾ ക്ലാസിൽ ഒരുക്കിയത്. ചാമ്പക്ക അച്ചാർ, പഴം കേക്ക്, പഴം നുറുക്ക്, ചക്ക, മാങ്ങ എന്നിവ കൊണ്ടുള്ള പലഹാരങ്ങൾ, ബീറ്റ്റൂട്ട് ഹലുവ, ക്യാരറ്റ് ഹൽവ തുടങ്ങിയവ വിഭവങ്ങളിലുണ്ടായിരുന്നു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പി.സി. ബിനോയ്, ഷീന വൈശാഖ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.