വർധിത വീര്യത്തോടെ ആര്യാടൻ വീണ്ടും സജീവം

മലപ്പുറം: ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആര്യാടൻ മുഹമ്മദ് ചെറിയ ഇടവേളക്ക് ശേഷം വീണ്ടും പൊതുവേദികളിൽ സജീവം. നാലുമാസം മുമ്പ് കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമായശേഷം വിശ്രമത്തിലായിരുന്ന ഇദ്ദേഹം ചുറുചുറുക്കോടെയാണ് വീണ്ടും അണികൾക്കിടയിലേക്ക് ഇറങ്ങിയത്. കോൺഗ്രസ് ജന്മദിനാഘോഷത്തി​െൻറ ഭാഗമായി ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഡി.സി.സി ഓഫിസിന് പുറത്ത് ആര്യാടൻ മുഹമ്മദിന് വേണ്ടി പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് നടന്നത്. പി.വി. അൻവർ എം.എൽ.എക്കെതിരെ യു.ഡി.എഫ് നിലമ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരത്തിലും സംസാരിച്ചിരുന്നു. ഇവയിൽ പങ്കെടുത്തശേഷം വീണ്ടും ആരോഗ്യപ്രശ്നമുണ്ടായതിനാൽ കുറച്ച് ദിവസത്തേക്ക് തുടർന്ന് പരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല. ശുഹൈബ് വധത്തിൽ പ്രതിഷേധിച്ച് കലക്ടറേറ്റിന് മുന്നിൽ ഡി.സി.സി സംഘടിപ്പിച്ച പരിപാടിയിൽ വർധിത വീര്യത്തോടെ പങ്കെടുത്ത ആര്യാടൻ സ്ഥിരം ശൈലിയിൽ സംസാരിക്കുകയും ചെയ്തു. ഈ പരിപാടികളിലെല്ലാം വേദിയിൽ കയറാതെ കസേരയിൽ ഇരുന്നാണ് സംസാരിച്ചത്. എന്നാൽ, കഴിഞ്ഞദിവസം എടക്കരയിൽ യു.ഡി.എഫ് രാപ്പകൽ സമരവേദിയിൽ കയറി ഏറെ നേരം നിന്ന് സംസാരിച്ചത് പ്രവർത്തകർക്കാവേശമായി. ജില്ലയിലെ സംഘടനചർച്ചകളിലും തർക്കങ്ങളിലും ഇടവേളക്ക് ശേഷം പ്രവർത്തകരുടെ 'കുഞ്ഞാക്ക' സജീവമായതോടെ നിലമ്പൂരിലെ വീട് തിരക്കിലമർന്നിരിക്കുകയാണ്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ പത്തിലേറെ പരിപാടികളിൽ ആര്യാട​െൻറ സാന്നിധ്യമുണ്ടായിരുന്നു. ഞായറാഴ്ച മഞ്ചേരിയിൽ നടന്ന പരിപാടിയിലും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.