ധാർമികതയിലൂന്നിയ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണം ^പി.കെ. കുഞ്ഞാലിക്കുട്ടി എം.പി

ധാർമികതയിലൂന്നിയ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണം -പി.കെ. കുഞ്ഞാലിക്കുട്ടി എം.പി വേങ്ങര: ധാർമികതയിലൂന്നിയ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകൽ കാലഘട്ടത്തി​െൻറ അനിവാര്യതയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. വേങ്ങര ഹുദ യു.പി സ്കൂളിൽ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ.എം. അബ്ദുൽ മജീദ് മദനി അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കീരി അബ്ദുൽ ഹഖ്, ഹസൻ, നസീറുദ്ദീൻ റഹ്മാനി, പ്രിൻസിപ്പൽ പി.കെ. ആബിദ്, എൻ.ടി. ശരീഫ്, അബ്ബാസലി, പി.ടി.എ പ്രസിഡൻറ് മുഹമ്മദ് കുട്ടി, പി.കെ.സി. ബീരാൻകുട്ടി, റാബിയ ടീച്ചർ, വേലായുധൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.