കോട്ടക്കൽ: ഏഴ് രാപ്പകലുകൾ ആയുർവേദത്തിെൻറ മഹാസാഗരമൊരുക്കിയ കോട്ടക്കൽ വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളജ് ശതാബ്ദി ആഘോഷങ്ങൾക്ക് തിരശ്ശീല. ശതപഥം എന്ന പേരിൽ നടന്ന സെമിനാറുകൾ ശ്രദ്ധേയമായി. അവസാന ദിവസമായ ഞായറാഴ്ച നടന്ന ശതസ്മൃതി പൂർവ വിദ്യാർഥി സംഗമം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. ആയുർവേദത്തിലെ ഗവേഷണ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇ.ടി ആവശ്യപ്പെട്ടു. ആരോഗ്യ സംരക്ഷണത്തിനായി ഭാവിതലമുറക്ക് ഗുണകരമായ കാര്യങ്ങൾ ചെയ്യണമെന്ന് അധ്യക്ഷത വഹിച്ച ഡോ. പി. മാധവൻകുട്ടി വാര്യർ പറഞ്ഞു. ഡോ. സി.വി. ജയദേവൻ സ്വാഗതവും കോളജ് പ്രിൻസിപ്പൽ ഡോ. പി.ഇ. പ്രേമ നന്ദിയും പറഞ്ഞു. ആദ്യകാല പൂർവ വിദ്യാർഥിയായ ഡോ. കെ.വി. രാമൻകുട്ടി വാര്യർ, പൂർവ വിദ്യാർഥിയും മുൻ പ്രിൻസിപ്പലുമായ ഡോ. എം.പി. ഈശ്വരശർമ, ഡോ. എൻ.ജെ. ജീന എന്നിവർ സംസാരിച്ചു. തുടർന്ന്, ചിത്രപഥം എന്ന പേരിൽ സ്കൂൾ വിദ്യാർഥികൾക്ക് നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. കേരള ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച് സൊസൈറ്റി മുൻ എക്‌സിക്യൂട്ടിവ് ഡയറക്ടർമാരെയും ചടങ്ങിൽ ആദരിച്ചു. ഉച്ചക്ക് ശേഷം പൂർവ വിദ്യാർഥി സമ്മേളനം നടന്നു. മുൻകാല അധ്യാപകരെയും ജീവനക്കാരെയും ആദരിച്ചു. സംഗീതം, ഡാൻസ്, കോമഡി പരിപാടികളും അരങ്ങേറി. കരുണ നൃത്തസംഗീത ശിൽപം, സൂഫി സംഗീതം എന്നിവയും ശതപഥത്തെ ശ്രദ്ധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.