ചെർപ്പുളശ്ശേരി: കയിലിയാട് ചെറുമുളയൻകാവ് പൂരം വർണാഭമായി. തട്ടകദേശങ്ങളിൽ നിന്നുള്ള ദേശ വേലകൾ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ ക്ഷേത്രസന്നിധിയിൽ സംഗമിച്ചു. വേലകൾക്ക് തേര്, തിറ-പൂതൻ, പാണ്ടിമേളം, പഞ്ചവാദ്യം, ശിങ്കാരിമേളം, പൂക്കാവടി, തെയ്യം, ഭുവനേശ്വരി നൃത്തം, കരകമയൂരനൃത്തം, കാവടിയാട്ടം, മയിലാട്ടം, കരകാട്ടം എന്നിവ പൂരത്തിന് പൊലിമയേകി. രാവിലെ ക്ഷേത്രം തന്ത്രി ചേറമ്പറ്റ മനയ്ക്കൽ മണികണ്ഠൻ ഭട്ടതിരിപ്പാട് വിശേഷാൽ പൂജകൾക്ക് കാർമികത്വം വഹിച്ചു. രാത്രി നാഗസ്വരം, തായമ്പക, ബാലെ എന്നിവ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.