പിണറായി ജനമധ്യത്തിൽ ഇറങ്ങുവാൻ ഭയപ്പെടുന്ന മുഖ്യമന്ത്രി -വി.കെ. ശ്രീകണ്ഠൻ പട്ടാമ്പി: ജനമധ്യത്തിൽ ഇറങ്ങുവാൻ ഭയപ്പെടുന്ന ആദ്യ കേരള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി കൊപ്പത്ത് നടത്തിയ രാപകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളെ ഭയന്ന് കടകംപള്ളിയുടെ കാറിൽ കയറിയ പിണറായി വിജയൻ അട്ടപ്പാടിയിലെ ആദിവാസികളെ ഭയന്ന് തണ്ടർബോൾട്ടിെൻറ സഹായം തേടിയിരിക്കുകയാണ്. ആദിവാസി പ്രതിഷേധം ഭയന്ന് അഗളിയിലെ അഹാഡ്സിൽനിന്ന് മുക്കാലിയിലേക്ക് ആലോചന യോഗം മാറ്റി. ആയിരക്കണക്കിന് പൊലീസിനെയും കമാൻഡോസിനെയും അണിനിരത്തിയാണ് യാത്ര ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം ചെയർമാൻ, വി.എം. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി കമ്മുക്കുട്ടി എടത്തോൾ, വൈസ് പ്രസിഡൻറ് കെ.എസ്.ബി.എ. തങ്ങൾ, പി.ടി. മുഹമ്മദ്, പി.കെ. ഉണ്ണികൃഷ്ണൻ, സി. സംഗീത, എ.പി. രാമദാസ്, കെ.പി.എ. റസാഖ്, സി.എ. റാസി, വി. വേലായുധൻ, പി. സുന്ദരൻ, വി. ഹുസൈൻ കുട്ടി, ഇ.ടി. ഉമ്മർ, കെ. ഷാഫി, കെ.സി. മണികണ്ഠൻ, വി. അബൂബക്കർ ഹാജി, ടി. അബ്ദുസ്സമദ്, കെ.കെ. കുഞ്ഞിമുഹമ്മദ്, ടി. രാമനുണ്ണി, മുരളി, ബാലഗോപാലൻ, ടി.കെ. ഷുക്കൂർ, പി. സതീഷ്, അബ്ദുറഹ്മാൻ, അക്ബർ, ടി. കുഞ്ഞാപ്പ ഹാജി, ജിതേഷ് മോഴിക്കുന്നം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.