കെ.എസ്.ഇ.ബി ഡിവിഷനല്‍ ഓഫിസിന് മുന്നില്‍ ധര്‍ണ

പാലക്കാട്: കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആൻഡ് എന്‍ജനീയറിങ് യൂനിറ്റ് അസോസിയേഷ‍​െൻറ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലയിലെ പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, പട്ടാമ്പി, മണ്ണാര്‍ക്കാട്, ഷൊര്‍ണൂര്‍ കെ.എസ്.ഇ.ബി ഡിവിഷന്‍ ഓഫിസിലേക്ക് 27ന് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചിറ്റൂരില്‍ രാവിലെ 10ന് കെ. കൃഷ്ണന്‍കുട്ടി എം.എൽ.എയും ആലത്തൂരില്‍ കെ.ഡി. പ്രസേനന്‍ എം.എൽ.എയും ഉദ്ഘാടനം ചെയ്യും. മൊബൈല്‍ വെല്‍ഡിങ് പ്രവൃത്തികള്‍ക്ക് ഒരു മാനദണ്ഡവുമില്ലാതെ വൈദ്യുതി നല്‍കുന്നത് അപകടമുണ്ടാക്കുന്ന സാഹചര്യത്തിലാണ് സമരത്തിനിറങ്ങുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ജില്ല സെക്രട്ടറി കെ. മണികണ്ഠന്‍, ജില്ല വൈസ് പ്രസിഡൻറ് കെ. പ്രഭാകരന്‍, എം.കെ. കിഷോര്‍, എം. ഹരിദാസ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.