മലപ്പുറം: എൽ.ഡി.എഫ് അധികാരത്തിൽ വന്ന ശേഷം സഹകരണ സംഘങ്ങളിൽ സ്ഥിരപ്പെടുത്തിയത് നൂറിലേറെ പേരെ. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്ന സുപ്രീംകോടതി വിധി നിലവിലിരിക്കെയാണ് പിൻവാതിലിലൂടെയുള്ള സർക്കാർ നടപടി. സഹകരണ ബാങ്കിങ് മേഖലയിലെ സെക്രട്ടറി തസ്തികയിൽ ഇരിക്കുന്ന 30 ശതമാനം പേർക്ക് ബിരുദ യോഗ്യതയില്ല. ബിരുദം ഇല്ലാത്തവർക്ക് സെക്രട്ടറി, ഇേൻറണൽ ഓഡിറ്റർ, അസി. സെക്രട്ടറി, ജനറൽ മാനേജർ തുടങ്ങിയ തസ്തികകൾക്ക് പ്രമോഷന് അർഹതയില്ല. എന്നാൽ, സഹകരണ ചട്ടത്തിൽ രജിസ്ട്രാർക്ക് പ്രമോഷന് ഇളവ് അനുവാദം നൽകാം എന്ന വ്യവസ്ഥയുണ്ട്. ഇതുപയോഗിച്ച് കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബിരുദ യോഗ്യതയില്ലാത്ത 200ഒാളം പേർക്ക് ഉയർന്ന തസ്തികയിലേക്ക് രജിസ്ട്രാർ ഇളവ് അനുവാദം നൽകിയതായാണ് അറിവ്. അംഗീകാരമില്ലാത്ത വിദൂര ബിരുദ സർട്ടിഫിക്കറ്റുകളും പ്രമോഷനുകൾക്കായി വ്യാപകമായി ഉപയോഗിക്കുന്നു. സഹകരണ സ്ഥാപന ഭരണസമിതിയാണ് ദിവസവേതനത്തിലൂടെ താൽക്കാലികക്കാരെ നിയമിക്കുന്നത്. ഇവർ അഞ്ചുവർഷം പൂർത്തിയായാൽ സ്ഥിരപ്പെടുത്തണമെന്ന് അപേക്ഷ നൽകും. ഇത് ഭരണസമിതിയുടെ ശിപാർശയോടെ രജിസ്ട്രാർക്കും തുടർന്ന് സർക്കാറിനും അയക്കും. ഭരണകക്ഷിയിൽ സ്വാധീനമുള്ളവർ സ്പെഷൽ ഓർഡറിലൂടെ സ്ഥിരം ജോലി നേടിയെടുക്കുന്നു. സംസ്ഥാനത്തെ 126ഓളം സഹകരണ സംഘങ്ങളിൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ തസ്തികയിൽ ഇരിക്കുന്നത് സഹകരണ വകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിലൂടെ വന്ന അസി. രജിസ്ട്രാർ, അസി. ഡയറക്ടർ, കോഓപറേറ്റിവ് ഇൻസ്പെക്ടർമാർ എന്നിവരാണ്. ഇവരും ക്രമക്കേടിന് കൂട്ടുനിൽക്കുന്നതായി ആക്ഷേപമുണ്ട്. ഒട്ടുമിക്ക സംഘങ്ങളും പരീക്ഷ ബോർഡിന് റിപ്പോർട്ട് ചെയ്യാതെ തസ്തികകൾ പൂഴ്ത്തിവെച്ചിരിക്കുകയാണ്. സഹകരണ ഒാഡിറ്റിങ്ങിൽ വലിയ ന്യൂനത രേഖപ്പെടുത്തിയാലും സംഘം ജനറൽ ബോഡി ന്യൂനത പരിഹരണ റിപ്പോർട്ട് പാസാക്കി രജിസ്ട്രാർക്ക് അയക്കുന്നതാണ് ക്രമക്കേട് വ്യാപകമാകാൻ കാരണം. പരീക്ഷ ബോർഡും കുറ്റക്കാർ മലപ്പുറം: പരീക്ഷ ബോർഡിന് റിപ്പോർട്ട് ചെയ്ത 1049 ഒഴിവുകളിലും തുടർനടപടി ഇഴയുന്നു. 2018 മേയ് അഞ്ച്, ആറ് തീയതികളിൽ പരീക്ഷ ബോർഡ് നടത്തിയ എഴുത്തുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. പരീക്ഷ ബോർഡിെൻറ വേഗക്കുറവാണ് താൽക്കാലിക നിയമനത്തിന് അവസരമൊരുക്കുന്നത്. സഹകരണ സംഘങ്ങൾ നേരിട്ടാണ് പരീക്ഷ ബോർഡിന് ഒഴിവ് റിപ്പോർട്ട് ചെയ്യേണ്ടത്. അതിനുള്ള നടപടി രജിസ്ട്രാർ സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.