റോഡിലെ വെള്ളക്കെട്ട്: വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നിൽ ഞാറും ചേമ്പും നട്ട്​ പ്രതിഷേധം

വേങ്ങര: ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നിൽ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്ത ഗ്രാമപഞ്ചായത്ത് അധികൃതരോടുള്ള പ്രതിഷേധ സൂചകമായി യുവാക്കൾ റോഡിൽ ചേമ്പും ഞാറും നട്ടു. പൊതുജനങ്ങൾ നിരന്തരം കയറിയിറങ്ങുന്ന വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നിലുള്ള റോഡിൽ മഴവെള്ളം കെട്ടിനിന്ന് റോഡ് ഉപയോഗശൂന്യമായതോടെയാണ് യുവാക്കൾ പ്രതിഷേധിച്ചത്. ടി.വി. സിറാജ്, എ. സനൽകുമാർ, പി. ബിനോയ് എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ വേങ്ങര മേഖല പ്രസിഡൻറ് ടി.കെ. റഹീം, സെക്രട്ടറി ടി.കെ. നൗഷാദ് എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിലെ ഗതാഗതയോഗ്യമല്ലാത്ത മുഴുവൻ റോഡുകളും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനവും നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.