സന ഫാത്തിമയുടെ വീട് കെ.ടി. ജലീൽ സന്ദർശിച്ചു

വേങ്ങര: പറപ്പൂർ ആട്ടിരി തോട്ടിൽ മുങ്ങിമരിച്ച സന ഫാത്തിമയുടെ വീട് മന്ത്രി കെ.ടി. ജലീൽ സന്ദർശിച്ചു. സന ഫാത്തിമയുടെ പിതാവ് ചെമ്പകശ്ശേരി കോയ, അദ്ദേഹത്തി​െൻറ സഹോദരങ്ങളായ അബു, മൊയ്തീൻ കുട്ടി എന്നിവരേയും കുടുംബത്തേയും അദ്ദേഹം ആശ്വസിപ്പിക്കുകയും സർക്കാറി​െൻറ അനുശോചനം അറിയിക്കുകയും ചെയ്തു. മന്ത്രിയെ സി.പി.എം നേതാക്കളായ സി. വിശ്വനാഥൻ, എം. ഇബ്രാഹിം, ആലങ്ങാടൻ അലവിക്കുട്ടി എന്നിവർ അനുഗമിച്ചു. ഫോട്ടോ : മുങ്ങിമരിച്ച പറപ്പൂർ ആസാദ് നഗറിലെ സന ഫാത്തിമയുടെ വീട് മന്ത്രി കെ.ടി. ജലീൽ സന്ദർശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.