മഞ്ചേരി: മഞ്ചേരി-മലപ്പുറം പാതയിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള . ഇൗ റോഡിൽ വാഹനഗതാഗതവും കാൽനടയും ദുരിതമാണ്. കഷ്ടിച്ച് രണ്ടുവാഹനങ്ങൾക്ക് മാത്രമാണ് പോകാൻ സാധിക്കുന്നത്. മെഡിക്കൽ കോളജ്, അത്യാഹിത വിഭാഗം, ഒ.പി, മോർച്ചറി എന്നിവയുടെ കെട്ടിടങ്ങളിലേക്കുള്ള ഏകവഴി കൂടിയാണിത്. പലപ്പോഴും അത്യാഹിത വിഭാഗത്തിലേക്ക് രോഗികളുമായി വരുന്ന വാഹനങ്ങൾക്കും ആംബുലൻസുകൾക്കും ഇതുവഴി പോകുന്നതിന് തടസ്സമാകുന്നു. റോഡിെൻറ ഒരു വശം മെഡിക്കൽ കോളജിെൻറ പഴയ കെട്ടിടവും മതിലുമാണ്. അധികാരികൾ മുൻകൈയെടുത്ത് റോഡ് വീതി കൂട്ടണമെന്നാണ് ആവശ്യം. മെഡിക്കൽ കോളജിലേക്കുള്ള ഗതാഗത സൗകര്യം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികൾക്ക് നിവേദനം നൽകുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വല്ലാഞ്ചിറ ഹുസൈൻ പറഞ്ഞു. ബദൽ റോഡിനുള്ള മാർഗം ആരായണമെന്നും നിലവിലുള്ള റോഡ് വൺവേ ഗതാഗതം ആക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോ: മഞ്ചേരി മെഡിക്കൽ കോളജിലേക്കുള്ള ചേറാക്കര റോഡിലെ ഗതാഗതക്കുരുക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.