ന്യൂകട്ട്പാറയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി പുഴയിലിറങ്ങുന്നത് തടയാൻ കർശന നടപടി വേണമെന്ന് ആവശ്യം

ന്യൂകട്ട് പാറയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി പുഴയിലിറങ്ങുന്നത് തടയാൻ കർശന നടപടി വേണമെന്ന് ആവശ്യം തിരൂരങ്ങാടി: പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി. പാലത്തിങ്ങൽ കീരനല്ലൂർ ന്യൂക്കട്ട് പാറയിലാണ് യുവാവ് അപകടത്തിൽപ്പെട്ടത്. നീന്തി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും ശക്തമായ കുത്തൊഴുക്കിൽ ഒലിച്ചുപോയി. ബഹളം കേട്ട് നാട്ടുകാർ പുഴയിൽ ചാടിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ശക്തമായ കുത്തൊഴുക്കിൽ യുവാക്കളുടെ കുളി നിരവധി തവണ അപകടം വരുത്തിയിട്ടുണ്ട്. മൂർച്ചയേറിയ പാറക്കൂട്ടങ്ങളും ഇടുക്കുകളുമുള്ള ഭാഗമാണിത്. സ്‌കൂൾ വിദ്യാർഥികളടക്കം നീന്തലറിയുന്നവരും അറിയാത്തവരുമുൾപ്പെടെ പുഴയിലിറങ്ങുന്നത് പതിവാണ്. ടൂറിസം മേഖലയായി പ്രഖ്യാപിച്ചതിനാൽ ദിവസേനെ നൂറുകണക്കിനാളുകളാണ് ഇവിടെ എത്തുന്നത്. പുഴയിലിറങ്ങുന്നത് തടയാൻ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫോട്ടോ: ശക്തമായ കുത്തൊഴുക്കിൽ അപായ മുന്നറിയിപ്പ് അവഗണിച്ച് ന്യൂകട്ട് പാറയിൽ കുളിക്കുന്നവർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.