കാളംതിരുത്തി ബദല്‍ വിദ്യാലയം; എൽ.പി സ്‌കൂളാക്കിയ ഉത്തരവ് ഉടൻ നടപ്പാക്കണം *എം.എല്‍.എ വിദ്യഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

കാളംതിരുത്തി ബദല്‍ വിദ്യാലയം; എൽ.പി സ്‌കൂളാക്കിയ ഉത്തരവ് ഉടൻ നടപ്പാക്കണം *എം.എല്‍.എ വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ കാളംതിരുത്തി ബദല്‍ വിദ്യാലയം എൽ.പി സ്‌കൂളാക്കി ഉയര്‍ത്തിയ നടപടി ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പി.കെ. അബ്ദുറബ്ബ് എം.എൽ.എ വിദ്യഭ്യാസ മന്ത്രി സി. രവീന്ദ്രനാഥുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫിസിലാണ് കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സ്ഥല സൗകര്യവും കെട്ടിടവുമുള്ള എല്ലാ ബദല്‍ വിദ്യാലയങ്ങളെയും എൽ.പി സ്‌കൂളാക്കി ഉയര്‍ത്തി ഉത്തരവിട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ മാറിയതോടെ ഈ ഉത്തരവ് നടപ്പാക്കിയില്ല. 2015 ജൂണ്‍ 26ന് ചീർപ്പിങ്ങൽ കാളംതിരുത്തിയിലെ ഇറിഗേഷന്‍ വകുപ്പി​െൻറ ഒരേക്കര്‍ ഭൂമി വിദ്യാഭ്യാസ വകുപ്പിന് കൈ മാറിയിരുന്നു. ഈ സ്ഥലത്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടം നിർമിച്ചിരുന്നു. രണ്ട് ക്ലാസ് മുറിയും ഓഫിസും ഉൾപ്പെടുന്നതാണ് കെട്ടിടം. കൂടാതെ, ലോക ബാങ്ക് ഫണ്ട് ഉപയോഗിച്ച് 20 ലക്ഷം രൂപ ചെലവില്‍ ചുറ്റുമതിലും നിർമിച്ചിട്ടുണ്ട്. 1994ല്‍ സ്ഥാപിച്ച ഈ സ്‌കൂളില്‍ 54 വിദ്യാർഥികളാണ് പഠിക്കുന്നത്. നാല് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട കാളം തിരുത്തിയിലെ 200ലധികം കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഏക ആശ്രയമാണ് ഈ വിദ്യാലയം. കിലോമീറ്ററുകള്‍ അപ്പുറത്തുള്ള സ്‌കൂളുകളിലാണ് നിലവിൽ ഇവിടത്തെ കുട്ടികള്‍ പഠിക്കുന്നത്. ഇക്കാര്യങ്ങൾ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു. അതേസമയം, കഴിഞ്ഞ സര്‍ക്കാറി​െൻറ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സൗകര്യമുള്ള ബദല്‍ വിദ്യാലയങ്ങളുടെ പട്ടിക തയാറാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും അടിയന്തരമായി നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി എം.എല്‍.എ അറിയിച്ചു. ഫോട്ടോ: കാളംതിരുത്തി ബദല്‍ വിദ്യാലയം എൽ.പി സ്‌കൂളാക്കി ഉയര്‍ത്തിയ നടപടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പി.കെ. അബ്ദുറബ്ബ് എം.എല്‍.എ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥുമായി കൂടിക്കാഴ്ച നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.