മത്സ്യത്തൊഴിലാളികളുടെ മനസ്സുനിറച്ച് ചെമ്മീൻ പരപ്പനങ്ങാടി: വരുതിയിലായ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി ചെമ്മീൻ. നാരനും ഡോളറും പൂവാലനും ഉൾപ്പെടെയാണ് പരപ്പനങ്ങാടിയിലെ ആറോളം ചുണ്ടൻ വള്ളങ്ങൾക്ക് ലഭിച്ചത്. പരപ്പനങ്ങാടിയുടെ തെക്കും വടക്കും തീരങ്ങളായ താനൂരിലും ബേപ്പൂരിലും ലക്ഷങ്ങളുടെ പൂവാലൻ ഇനത്തിൽപെട്ട് ചെമ്മീൻ ചാകര ഞായറാഴ്ച വല നിറച്ചു. ഉപജീവനത്തിന് വഴി കാണാതെ ആഴക്കടലിൽ ആടി ഉലയുവെയാണ് തീരക്കടലിൽ ചേറടിഞ്ഞതും ചെമ്മീൻ പൊലിപ്പ് പ്രത്യക്ഷപെട്ടതും. ട്രോളിങ് നിരോധം നില നിൽക്കുന്നതിനാൽ ആഴക്കടലിൽ ബോട്ടു മത്സ്യ ബന്ധനമില്ല. പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് വരുംദിവസങ്ങളിലും ചെമ്മീൻ വല നിറക്കുമെന്നാണ് പ്രതീക്ഷ. പടം : ബേപ്പൂർ തീരത്ത് ചെമ്മീൻ ചാകര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.