മലപ്പുറം: ചളിയിൽ കുളിച്ച് കുതിക്കുന്ന കാളക്കൂറ്റൻമാരെ പോലെ ജീപ്പുകളും എസ്.യു.വികളും. മഴയും ചളിയും വകവെക്കാതെ ആർപ്പുവിളികളുമായി കാണികളും. ആകെ മൊത്തമൊരു കാളപ്പൂട്ട് മത്സരത്തിെൻറ പ്രതീതിയായിരുന്നു കിഴക്കേത്തല പാടത്ത്. ഡി.ടി.പി.സിയും കിഴക്കേത്തല ഹൈ റേഞ്ച് ക്ലബും സംഘടിപ്പിച്ച ഫൺ ഡ്രൈവിലെ ഒാഫ് റോഡ് റൈഡാണ് കാണികൾക്ക് ഹരമായത്. പാടത്ത് പ്രത്യേകമായി ഒരുക്കിയ ട്രാക്കിലായിരുന്നു മത്സരം. ചില വാഹനങ്ങൾ ചളിയിൽ പുതഞ്ഞ് നീങ്ങാതായപ്പോൾ ജെ.സി.ബി ഉപയോഗിച്ച് മാറ്റി. നൂറുകണക്കിനാളുകളാണ് റൈഡ് കാണാനെത്തിയത്. വാഹനങ്ങളും കാണികളും നിറഞ്ഞതോടെ കിഴക്കേലയിൽ അൽപനേരം ഗതാഗതക്കുരുക്കുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.