സീനിയർ ​ൈത​ക്വാൻഡോ ചാമ്പ്യൻഷിപ്​​​ സംഘടിപ്പിച്ചു

മലപ്പുറം: അമേച്വർ ൈതക്വാൻഡോ അസോസിയേഷൻ ഒാഫ് മലപ്പുറം ഡിസ്ട്രിക്ടി​െൻറ നേതൃത്വത്തിൽ ജില്ലതല സീനിയർ ൈതക്വാൻഡോ ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ മിറാക്കിൾ വണ്ടൂർ ഒന്നാംസ്ഥാനം നേടി. താനൂർ ദേവധാർ രണ്ടും കൊണ്ടോട്ടി റോയൽ ചലഞ്ചേഴ്സ് മൂന്നും സ്ഥാനം നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ മിറാക്കിൾ വണ്ടൂർ, സ്ട്രങ്ത് ചെട്ടിപ്പടി, എക്സലൻഡ് പൊന്നാനി എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ആൺ, പെൺ വിഭാഗങ്ങളിൽ എട്ട് വീതം കാറ്റഗറികളിലായി നൂറോളം മത്സരാർഥികൾ പെങ്കടുത്തു. മലപ്പുറം പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരം ജില്ല സ്പോർട്സ് കൗൺസിൽ അംഗം എം. കേശവൻ നായർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് എം. വാസുദേവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. മുഹമ്മദ് അബ്ദുൽ നാസർ, കെ. മോഹനസുന്ദരൻ, കെ.പി. ദേവദാസ്, പി. രാജേഷ്, വി.പി. ഷാജിമോൻ, ഇ.സി. മുഹമ്മദ് ആഷിഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.