മലപ്പുറം: കേരള ടാക്സി ൈഡ്രവേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി നടപ്പാക്കിക്കൊണ്ടിരിക്കുന്ന കേരളീയം കാരുണ്യ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനത്തിന് മലപ്പുറത്ത് തുടക്കമായി. നിലമ്പൂർ ഏരിയയിൽ ആദിവാസി കോളനികളിലെ കുട്ടികൾക്ക് വിതരണം ചെയ്യുന്ന പഠനോപകരണങ്ങൾ കൊണ്ടുപോകുന്ന വാഹനത്തിെൻറ ഫ്ലാഗ് ഓഫ് ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാർ നിർവഹിച്ചു. സ്മാസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. മജീദ് കോട്ടക്കൽ, ഷംസു കോഴിക്കോട്, അബ്ദുസ്സമദ് മങ്കട, അലവി വണ്ടൂർ, അസി വാണിയമ്പലം, ശശിധരൻ താനൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.