ക്ഷേമ വികസന പദ്ധതി ഉദ്ഘാടനവും ലൈഫ് മിഷന്‍ ധനസഹായ വിതരണവും

എടവണ്ണ: പഞ്ചായത്തില്‍ 2018-19 വര്‍ഷത്തില്‍ നടപ്പാക്കുന്ന 13.56 കോടിയുടെ ക്ഷേമ വികസന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിച്ചു. വനിതകളുടെ ആരോഗ്യസംരക്ഷണത്തിനുള്ള ഹെല്‍ത്ത് ക്ലബി​െൻറ ഉദ്ഘാടനവും നടത്തി. ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള 75 ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായത്തി​െൻറ ആദ്യഗഡു വിതരണം നടത്തി. എടവണ്ണ ട്രോമാകെയര്‍ യൂനിറ്റിനുള്ള ഉപഹാരവും മന്ത്രി വിതരണം ചെയ്തു. പി.കെ. ബഷീര്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡൻറ് റസിയ ബഷീര്‍, വൈസ് പ്രസിഡൻറ് ഇ.എ. കരീം, എ. അഹമ്മദ്കുട്ടി, സുനീറ സമദ്, എം.കെ. ഹഫ്‌സത്ത്, പി.പി. അബ്ദുറഹിമാന്‍, വി.പി. ലുക്മാന്‍, പി.വി. കോയ, എം. ജാഫര്‍, ഇ.എ. മജീദ് എന്നിവര്‍ സംസാരിച്ചു. പടം.... കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യുന്നു മമ്പാട് ഒരുമ സേവന സംഘം ഓഫിസ് ഉദ്ഘാടനം മമ്പാട്: ഒരുമ സേവന സംഘം ഓഫിസ് ഉദ്ഘാടനം ഇൻഫാഖ് വൈസ് ചെയർമാൻ ഇ. അബ്ദുൽ കരീം വേങ്ങര നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ വൈസ് പ്രസിഡൻറ് പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഒരുമക്ക് കീഴിലുള്ള അയൽക്കൂട്ടംഗങ്ങളുടെ ലോൺ വിതരണവും നടന്നു. അയൽക്കൂട്ടഗംങ്ങളിലെ കുടുംബങ്ങളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു എന്നിവയിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു. പി. അബ്ദുസ്സലാം, കെ. അബ്ദുറഹ്മാൻ, പി.കെ. ഹുസൈൻ മൗലവി, പി. ഹാരിസ് എന്നിവർ സംസാരിച്ചു. ഒരുമ സെക്രട്ടറി പി. അഹമ്മദ് സ്വാഗതവും എൻ.പി. റഷീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.