നിലമ്പൂർ: ലോക കായിക മാമാങ്കത്തെ ഫ്ലക്സുകൾ കൊണ്ട് വരവേൽക്കുന്നവർക്ക് മാതൃകയാവുകയാണ് അമൽ കോളജിലെ എൻ.എസ്.എസ് വിദ‍്യാർഥികൾ. ലോകകപ്പ് മത്സരങ്ങളിൽ വീഴുന്ന ഓരോ ഗോളിനും ഒരു മരം നടുന്ന 'ഗോൾമരങ്ങൾ' പദ്ധതിയാണ് ഇവർ നടത്തുന്നത്. ഓരോ ഗോളിനും കാമ്പസിലും പുറത്തുമാണ് ഇവർ മരങ്ങൾ നടുന്നത്. ബ്രസീൽ, അർജൻറീന, സ്പെയിൻ, ഫ്രാൻസ്, പോർച്ചുഗൽ തുടങ്ങി ഒട്ടുമിക്ക ടീമുകൾക്കും കോളജിൽ ഫാൻസുകളുണ്ട്. കോളജ് കാമ്പസിൽ ആൺകുട്ടികളും പെൺകുട്ടികളും മത്സരിച്ച് ഇഷ്ട ടീമുകൾക്ക് വേണ്ടി മരങ്ങൾ നടുകയാണ്. അമ്പതോളം മരത്തൈകൾ ഇതിനോടകം നട്ടുകഴിഞ്ഞു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ കെ.പി. ജനീഷ് ബാബു, കെ. സിനി എന്നിവരാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. 'ഗോൾമരങ്ങൾ' പദ്ധതി പ്രിൻസിപ്പൽ ഇൻ ചാർജ് പി.എം. അബ്ദുൽ സാക്കിർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വളൻറിയർമാരായ പി. കെൻഷ, പി.എ. മുബഷിർ, ഫർഷിദ്, ഇർഫാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.