പൊന്നാനി: മണ്ഡലത്തിെൻറ അക്കാദമിക മികവിനായി തയാറാക്കിയ ബട്ടർഫ്ലൈസ് പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ ലോഞ്ചിങ് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിച്ചു. മണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ താൽപര്യമെടുത്ത് നടപ്പാക്കുന്ന പദ്ധതിയാണിത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ വിജയത്തിന് അധ്യാപകരുെട സമ്പൂർണ സമർപ്പണം ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മാതൃകപരവും ശ്ലാഘനീയവുമായ പദ്ധതിയാണ് ബട്ടർഫ്ലൈസ് എന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദന ചടങ്ങ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൊന്നാനി മണ്ഡലത്തിലെ എജുക്കേഷൻ ഫൗണ്ടേഷൻ ലോഞ്ചിങ് പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ നിർവഹിച്ചു. ഉന്നത വിജയം നേടിയ 13 വിദ്യാർഥികളെ ചലച്ചിത്ര നടി ആശ ശരത്ത് ഗോൾഡ് മെഡൽ നൽകി അനുമോദിച്ചു. 1200ൽ 1200 മാർക്ക് നേടിയ ഷർവിൻ അവാദ്, ശാരീരിക വെല്ലുവിളികളെ മറികടന്ന് വിജയം നേടിയ എം.കെ. ലിയാന, ഒാൾ ഇന്ത്യ റേഡിയോ ദേശീയ തലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ വയലിൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഗോകുൽ വി. ദാസ് എന്നിവരെയും അനുമോദിച്ചു. നഗരസഭ അധ്യക്ഷൻ സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി. മുഹമ്മദ് ബഷീർ, പി.എം. ആറ്റുണ്ണി തങ്ങൾ, ടി. സത്യൻ, സൂരജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.