ഉണ്ണികൃഷ്ണന്​ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം: ആഹ്ലാദനിറവിൽ പി.എസ്.വി നാട്യസംഘം

കോട്ടക്കൽ: കഥകളി സംഗീതത്തി​െൻറ അലയൊലികളാണ് കോട്ടക്കൽ കോട്ടപ്പടി സാവിത്രി നഗറിൽ. ഇവിടെ നടനവിസ്മയങ്ങളുമായി സി.എം. ഉണ്ണികൃഷ്ണനും. ഈ വർഷത്തെ കേന്ദ്ര സംഗീത നാടക അക്കാദമി യുവ പുരസ്കാരം ലഭിച്ചതി​െൻറ ആഹ്ലാദനിറവിലാണ് ഈ യുവ കലാകാരൻ. 25,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ ഉണ്ണികൃഷ്ണൻ കോട്ടക്കൽ പി.എസ്.വി നാട്യസംഘം വഴിയാണ് കഥകളി മുദ്രകൾ അഭ്യസിക്കുന്നത്. 10 വർഷങ്ങൾക്കിപ്പുറം കഥകളി അധ്യാപകനായി ഇവിടെ തുടരുന്നു. നാട്യസംഘത്തി​െൻറ ആശാന്മാരായ ചന്ദ്രശേഖര വാര്യർ, ഗോപി നായർ, ശംഭു എമ്പ്രാന്തിരി, കേശവ കുണ്ടലായർ, ഹരിദാസൻ, ദേവദാസ് തുടങ്ങിയവരുടെ കീഴിലായിരുന്നു പഠനം. പുരസ്കാരം കഥകളിക്ക് മുന്നിലും പിറകിലും പ്രവർത്തിച്ചവർക്കുകൂടിയുള്ളതാണെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. കോട്ടക്കൽ ശിവരാമൻ, കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി എന്നിവർക്കൊപ്പം വിവിധ വേദികളിൽ ഒന്നിക്കാൻ കഴിഞ്ഞുവെന്നതും നേട്ടമാണ്. പച്ചയിലും കത്തിയിലും സ്ത്രീവേഷങ്ങളിലും സ്വന്തമായി തട്ടകം കണ്ടെത്താൻ കുറഞ്ഞ കാലയളവിൽ ഉണ്ണികൃഷ്ണന് കഴിഞ്ഞു. സംസ്ഥാന സർക്കാറി​െൻറ ഡയമണ്ട് ജൂബിലി ഫെലോഷിപ്പടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയും മുൻ അധ്യാപകനുമായ പി. മുരളീധരൻ, സി.എം. സുധ എന്നിവരുടെ രണ്ടാമത്തെ മകനാണ് ഉണ്ണികൃഷ്ണൻ. ഭാര്യ രമ്യകൃഷ്ണ കോട്ടക്കൽ ഗവ. വനിത പോളിയിലെ െലക്ചററാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.