മലപ്പുറം: സമീപകാലത്ത് ആരോഗ്യമേഖല വലിയ വെല്ലുവിളി നേരിട്ട 2017െൻറ പിറ്റേവർഷവും ജില്ലയിൽ പകർച്ചവ്യാധികൾ പെരുകുന്നു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കാൻ ജില്ല സന്ദർശിച്ച ആരോഗ്യവകുപ്പ് െഡപ്യൂട്ടി ഡയറക്ടർ ഡോ. വി. മീനാക്ഷി നിർദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍മാരുടെയും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരുടെയും അവലോകന യോഗത്തെ ഇവർ അഭിസംബോധന ചെയ്തു. കഴിഞ്ഞദിവസം വാഴക്കാടുണ്ടായ ഡെങ്കിമരണം സൂചിപ്പിക്കുന്നത് ജില്ലയിലെ എല്ലാ മേഖലകളിലേക്കും ഇത് വ്യാപിക്കുന്നുവെന്നാണെന്ന് അധ്യക്ഷത വഹിച്ച ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന പറഞ്ഞു. 947 പേര്‍ക്കാണ് ഡെങ്കി സംശയിക്കുന്നത്. 181 പേര്‍ക്ക് സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ആറുമരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മൂര്‍ക്കനാട്ടും വാഴക്കാടുമുണ്ടായ മരണങ്ങള്‍ക്ക് കാരണം ഡെങ്കിപ്പനിയാണെന്ന് സ്ഥീരികരിച്ചിട്ടുണ്ട്. കരുളായി, കാളികാവ്, കീഴുപറമ്പ്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ മരണങ്ങൾക്ക് ഡെങ്കി സംശയിക്കുന്നു. ഉറവിട നശീകരണത്തിനായി 36000ത്തോളം ട്രോമാകെയര്‍ വളൻറിയർമാരെയും സന്നദ്ധ സംഘടനകളെയും ഉള്‍പ്പെടുത്തി എല്ലാ വാര്‍ഡുകളിലും ആരോഗ്യവകുപ്പ് സ്‌ക്വാഡുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങൾക്ക് 25000 രൂപവരെ വാര്‍ഡ്തലത്തില്‍ അനുവദിച്ചു. വെള്ളിയാഴ്ചകളിൽ സ്‌കൂളുകളിലും ശനിയാഴ്ച ഓഫിസുകളിലും ഞായറാഴ്ച വീടുകളിലും പൊതുസ്ഥലങ്ങളിലും ശുചിത്വദിനം ആചരിക്കും. െഡപ്യൂട്ടി ഡി.എം.ഒ ഡോ. കെ. ഇസ്മയിലും സംബന്ധിച്ചു. കൊതുകുനശീകണം ഉറപ്പുവരുത്താനായി ആര്യാഗ്യവകുപ്പിെൻറ പ്രത്യക ടീം വീടുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് െഡപ്യൂട്ടി ഡയറക്ടര്‍ ഡോ. വി. മീനാക്ഷിയുടെ നേതൃത്വത്തില്‍ ആറംഗ സോണല്‍ എൻറമോളജി സംഘം കഴിഞ്ഞദിവസം വിവിധ മേഖലകൾ സന്ദർശിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.