വാട്സ്ആപ് ഹർത്താൽ; എട്ടുപേർ അറസ്​റ്റിൽ

പുതുനഗരം: സാമൂഹിക മാധ്യമങ്ങൾ വഴി പ്രഖ്യാപിച്ച ഹർത്താലിൽ നടന്ന് അക്രമ സംഭവങ്ങളുടെ പേരിൽ പുതുനഗരം പൊലീസ് എട്ടുപേരെ അറസ്റ്റ് ചെയ്തു. പുതുനഗരം സ്വദേശികളായ മുഹമ്മദ് അൻസാരി (40), സുൽഫീക്കർ അലി (40), ഫിറോസ്ഖാൻ (36), സിക്കന്ദർബാഷ (31), നജ്മുദ്ദീൻ (42), സിറാജുദ്ദീൻ (47), എ. മുഹമ്മദാലി ജിന്ന (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൊലീസി​െൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ലഹള നടത്തൽ എന്നീ കുറ്റങ്ങളാണ് ഇവർക്കുമേൽ ചുമത്തിയത്. പുതുനഗരം പൊലീസ് എടുത്ത മൂന്ന് കേസുകളിലായി ഇതുവരെ 15 പേർ അറസ്റ്റിലായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.