ദേശീയപാത വികസനം; അരീത്തോട് സ്ഥലമളക്കാനെത്തിയവരെ നാട്ടുകാർ മടക്കി അയച്ചു

തിരൂരങ്ങാടി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇരകളുടെ നഷ്ടപ്പെടുന്ന ഭൂമി അളക്കാനെത്തിയ സർവേ ടീമിനെ നാട്ടുകാർ മടക്കിയയച്ചു. തലപ്പാറ അരീത്തോട് തലവെട്ടി ഭാഗത്താണ് സംഘം ചൊവ്വാഴ്ച അളവിനെത്തിയത്. ഇതോടെ അളവിനെ എതിർത്ത് നാട്ടുകാർ സംഘടിച്ചു. അരീത്തോട്, വലിയപറമ്പ് ഭാഗങ്ങളിൽ നടന്ന ആദ്യ സർവേ തടഞ്ഞതുമായി ബന്ധപ്പെട്ട് പൊലീസും നാട്ടുകാരും തമ്മിൽ വലിയ സംഘർഷമുണ്ടായിരുന്നു. പ്രശ്നം രൂക്ഷമായതോടെ നഷ്ടം കുറക്കുന്ന തരത്തിൽ അലൈൻമ​െൻറ് മാറ്റുന്നത് പരിഗണിക്കാമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്ന് സർവേ നിർത്തിവെച്ചിരുന്നു. പ്രശ്നം പരിഗണിക്കുന്നതിന് മുമ്പ് ഭൂമി അളക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ അറിയിച്ചതോടെ സർവേ സംഘം മേലാധികാരികളുമായി ബന്ധപ്പെട്ട് അളവ് നടത്താതെ തിരിച്ചുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.