പ്രതിപക്ഷ വാർഡുകളോട്​ വിവേചനം: പഞ്ചായത്ത്​ പദ്ധതി ഭേദഗതി വരുത്താൻ ഉത്തരവ്​

പെരിന്തൽമണ്ണ: ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പത്ത് പ്രതിപക്ഷ വാർഡുകൾക്ക് തുക വകയിരുത്തുന്നതിൽ വിവേചനം കാണിച്ചെന്ന മെംബർമാരുടെ പരാതിയിൽ അടിയന്തര ഭരണസമിതി ചേർന്ന് േപാരായ്മ പരിഹരിച്ച് 2018-19 പദ്ധതിയിൽ ഭേദഗതി വരുത്താൻ പഞ്ചായത്ത് ഡയറക്ടർ ഉത്തരവ് നൽകി. അടുത്ത് ചേരുന്ന ജില്ല ആസൂത്രണ സമിതിയിൽ ഭേദഗതി സമർപ്പിച്ച്, അംഗീകാരം വാങ്ങാനും നിർദേശം നൽകിയതായി പ്രതിപക്ഷ മെംബർമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 21 അംഗങ്ങളിൽ മുസ്ലിം ലീഗിന് ഒമ്പതും കോൺഗ്രസിന് രണ്ടും മെംബർമാരുള്ള യു.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. പ്രതിപക്ഷത്തുള്ള സി.പി.എമ്മിന് പത്ത് അംഗങ്ങളുണ്ട്. നടപ്പുവർഷത്തിൽ നിർബന്ധമായും നീക്കിവെക്കേണ്ട വിഹിതം കഴിച്ചുള്ള 2.9 േകാടി രൂപയുടെ പദ്ധതികളിൽ പ്രതിപക്ഷത്തെ പത്ത് വാർഡുകൾക്കുംകൂടി 90 ലക്ഷം രൂപമാത്രമാണ് വകയിരുത്തിയത്. ഭരണപക്ഷ വാർഡുകൾക്ക് 14.5 ലഷം മുതൽ 24.5 ലക്ഷം വരെ തുക അനുവദിച്ചപ്പോൾ പ്രതിപക്ഷ വാർഡുകളിൽ 8.5 ലക്ഷം മുതൽ 13.5 ലക്ഷം രൂപ വരെ മാത്രമാണ് നൽകിയതെന്നും ആരോപണമുണ്ട്. വിവേചനത്തെകുറിച്ച് ജില്ല കലക്ടർ, പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടർ, ജില്ല ആസൂത്രണ സമിതി എന്നിവർക്ക് പരാതി നൽകിയിട്ടും ഇത് പരിഗണിക്കാതെ ആസൂത്രണ സമിതി പദ്ധതിക്ക് അംഗീകാരം നൽകുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം ഹൈേകാടതിയെ സമീപിച്ചു. ൈഹകോടതി നിർേദശത്തിൽ പഞ്ചായത്ത് ഡയറക്ടർ പി. മേരിക്കുട്ടി പ്രതിപക്ഷ മെംബർമാരിൽനിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിച്ചതിനെ തുടർന്നാണ് ഭരണസമിതി ചേർന്ന് പദ്ധതി ഭേദഗതി വരുത്താൻ ഉത്തരവ് നൽകിയത്. ഭൂപ്രദേശത്തി​െൻറയും അവിടുത്തെ ജനങ്ങളുടെയും സമഗ്ര വികസനത്തിൽനിന്ന് ആലിപറമ്പ് പഞ്ചായത്ത് വ്യതിചലിച്ചതായി പഞ്ചായത്ത് ഡയറക്ടർ നൽകിയ ഉത്തരവിൽ എടുത്തുപറയുന്നുണ്ട്. പ്രതിപക്ഷ മെംബർമാരായ കെ. വാസുദേവൻ, എ.കെ. അശ്റഫ്, വി.കെ. നാസർ, എം.ടി. മുജീബ്റഹ്മാൻ, സി. ഷീജ, പി.പി. പത്മിനി, കെ. രാധാകൃഷ്ണൻ, സി.പി. വിജയൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.