യുവാവിനെ മർദിച്ച സംഭവം: ഗണേഷ്കുമാറി​െനതിരെ സി.പി.ഐ

കൊല്ലം: വാഹനത്തിന് കടന്നുപോകാൻ ഇടം നൽകാത്തതി​െൻറ പേരിലെ തര്‍ക്കത്തിനിടെ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ കെ.ബി. ഗണേഷ്കുമാര്‍ എം.എൽ.എക്കെതിരെ സി.പി.ഐ. ഗണേഷിേൻറത് ചെയ്യാന്‍ പാടില്ലാത്ത പ്രവൃത്തിയാണെന്ന് സി.പി.ഐ ജില്ലസെക്രട്ടറി എന്‍. അനിരുദ്ധന്‍. എം.എൽ.എ സംയമനം പാലിക്കണമായിരുന്നു. മാതൃകാപരമായി പ്രവര്‍ത്തിക്കാന്‍ ജനപ്രതിനിധിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എ യുവാവിനെ മർദിക്കുകയും മാതാവി​െൻറ കൈയിൽ കടന്നുപിടിക്കുകയും ചെയ്തെന്ന പരാതിയിൽ കടുത്ത വകുപ്പുകൾ ഉപയോഗിച്ച് കേസെടുക്കാതെ പൊലീസ് ഒത്തുകളിക്കുന്നെന്ന ആരോപണത്തിന് പിന്നാലെയാണ് വിഷയത്തിൽ സി.പി.ഐ നിലപാട് പരസ്യമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.