പെരിന്തൽമണ്ണ: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മാധ്യമം ജീവനക്കാരൻ മരിച്ചു. പെരിന്തൽമണ്ണ യൂനിറ്റിലെ ഡി.ടി.പി ഒാപറേറ്റർ പെരിന്തൽമണ്ണ ലമൺവാലി ഉപ്പൂട്ടിൽ ബെന്നി ജോസഫാണ് (54) ഞായറാഴ്ച രാവിലെ മരിച്ചത്. മേയ് 21ന് ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം. ജൂബിലി ജങ്ഷന് സമീപത്തെ സ്റ്റേറ്റ് ബാങ്ക് എ.ടി.എമ്മിലേക്ക് വരുേമ്പാഴാണ് അപകടം. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉപ്പൂട്ടിൽ പരേതരായ മറിയാമ്മ ജോസഫ്-ജോസഫ് ദമ്പതികളുടെ മകനാണ്. ഭാര്യ: മാലാപറമ്പ് കുഴിമറ്റത്തിൽ കുടുംബാംഗം വത്സമ്മ ബെന്നി (ബീന). മകൾ: ബിനി മരിയ ബെന്നി (വിദ്യാർഥിനി, ജ്യോതി എൻജിനീയറിങ് കോളജ്, ചെറുതുരുത്തി). സഹോദരങ്ങൾ: അഡ്വ. ജോയ് ജോസഫ് (കോട്ടയം), അബ്രഹാം ജോസഫ് (മുവാറ്റുപുഴ), ജോസ് ജോസഫ് (തൃശൂർ), പരേതനായ ടോമി ജോസഫ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പെരിന്തൽമണ്ണ അൽഫോൻസ പള്ളി സെമിത്തേരിയിൽ. പടം... BENNY JOSEPH 54 Pmna_Obit ബെന്നി ജോസഫ് (54)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.