മലപ്പുറം: കാൽപന്ത് കളിയുടെ മഹോത്സവത്തിന് റഷ്യയിലെ മൈതാനങ്ങളിൽ അരങ്ങുണർന്നതോടെ ഫുട്ബാൾ ആവേശത്തിലേക്ക് മലപ്പുറവും. പെരുന്നാളും ലോകകപ്പും ഒരുമിച്ച് എത്തിയതിെൻറ ഇരട്ടി സന്തോഷത്തിലായിരുന്നു ലോകകപ്പിെൻറ രണ്ടാംദിനത്തിൽ മലപ്പുറത്തെ ഫുട്ബാൾ പ്രേമികൾ. കനത്ത മഴയെ തുടർന്ന് പല ഭാഗങ്ങളിലും വെള്ളം കയറിയതും വൈദ്യുതി മുടക്കവുമൊന്നും ആവേശം കുറച്ചിട്ടില്ല. റഷ്യയിലെ കളിക്കളത്തിൽ മാന്ത്രികചുവടുകളുമായി നിറയുന്ന സൂപ്പർതാരങ്ങളുടെ ആരാധകവൃത്തവും അങ്ങേയറ്റത്തെ ആവേശത്തിലാണ്. ജില്ലയുടെ പലഭാഗത്തും കൂറ്റൻ സ്ക്രീനിലടക്കം തത്സമയം മത്സരം പ്രദർശിപ്പിക്കുന്നുണ്ട്. രണ്ടാം ദിനത്തിൽ ലാറ്റിനമേരിക്കൻ കരുത്തുമായെത്തിയ ഉറുഗ്വയും ആഫ്രിക്കൻ വീര്യവുമായി കളം നിറഞ്ഞുകളിക്കുന്ന ഇൗജിപ്തും തമ്മിലുള്ള മത്സരം ആവേശം സമ്മാനിച്ചാണ് അവസാനിച്ചത്. സൂപ്പർ താരം മുഹമ്മദ് സലാഹില്ലാതെ കളത്തിലിറങ്ങിയ ഇൗജിപ്ത് കവാനി, സുവാരസ് എന്നീ സൂപ്പർ താരങ്ങളുമായി എത്തിയ ഉറുഗ്വാക്ക് മുന്നിൽ അവസാന നിമിഷത്തിലാണ് കീഴടങ്ങിയത്. സലാഹ് ബൂട്ടുകെട്ടിയിരുന്നെങ്കിൽ മത്സരഫലം മെറ്റാന്നായിരുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം. കവാനിയുടെയും സുവാരസിെൻറയും ഗോളവസരങ്ങൾ തട്ടിത്തെറിപ്പിച്ച അൽഷനാവിക്കും ഇഷ്ടക്കാർ കൂടി. പോർച്ചുഗൽ-സ്പെയിൻ മത്സരമായിരുന്നു കിക്കോഫ് വിസിൽ മുഴങ്ങി രണ്ടാം ദിനത്തിലെ രാജകീയ പോരാട്ടം. ഗ്രൂപ്പ് 'ബി'യിൽ സൂപ്പർതാരം ക്രിസ്റ്റ്യനോ റൊണാൾഡോയുെട കരുത്തിൽ പറങ്കികളും റാമോസും ജെറാർഡ് പിക്വെയും ഡേവിഡ് സിൽവയും ഡീഗോ കോസ്റ്റയും അണിനിരന്ന സ്പെയിനും തമ്മിൽ നടന്നത് മികച്ച േപാരാട്ടമായിരുന്നു. ഒരു ഗോളിന് പിന്നിട്ട് നിൽക്കുന്ന 89ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയുടെ ഫ്രീകിക്കിലൂടെ പിറന്നത് കാൽപന്ത് കളിയുടെ സൗന്ദര്യം ആരാധകർക്ക് സമ്മാനിച്ച നിമിഷങ്ങളായിരുന്നു. മത്സരത്തിലുടനീളം ഇരുടീമുകളും േഗാളുകളുമായി മുന്നേറിയപ്പോൾ ആവേശവും വർധിച്ചു. അർജൻറീനയും ബ്രസീലും കൂടി കളത്തിലിറങ്ങുന്നതോടെ ആവേശം വരുംദിനങ്ങളിൽ ഇരട്ടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.