Posted On
date_range Updated On
date_range രോഗികള്‍ക്ക് സാന്ത്വനമായി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിെൻറ പെരുന്നാള്‍ ആഘോഷം
പെരിന്തല്‍മണ്ണ: റമദാന്‍ മുഴുവന്‍ മുറ തെറ്റാത്ത ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കിയ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ ജില്ല ആശുത്രിയിലെ നിര്‍ധന രോഗികള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഭക്ഷണ വിതരണം നടത്തി പെരുന്നാള്‍ ആഘോഷിച്ചു. നോമ്പുകാലത്ത് നോമ്പുതുറ വിഭവങ്ങളും രാത്രി ഭക്ഷണവും വിതരണം ചെയ്തിരുന്നത് ട്രസ്റ്റാണ്. കഴിഞ്ഞ 12 വര്‍ഷമായി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിെൻറ നേതൃത്വത്തിലാണ് ഇവിടത്തെ നോമ്പ് തുറയും പെരുന്നാള്‍ ആഘോഷവും. നാട്ടിലെ വ്യവസായികളും കെ.എം.സി.സി കമ്മിറ്റികളും നല്‍കുന്ന സഹായത്തോടെയാണ് ആശുപത്രിയില്‍ ഭക്ഷണ വിതരണം സംഘടിപ്പിക്കുന്നത്. പെരുന്നാള്‍ ആഘോഷം മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകന്‍ ജയരാജ് പെരുന്നാള്‍ ദിന സന്ദേശം നല്‍കി. പച്ചീരി ഫാറൂഖ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഇന്ദു, ഡോ. ഷാജി അബ്ദുല്‍ ഗഫൂര്‍, കൊളക്കാടന്‍ അസീസ്, കുറ്റീരി മാനുപ്പ, പൂക്കോടന്‍ മൊയ്തു ഹാജി, ഷബീര്‍ പോത്തുകാട്ടില്‍, ഹബീബ് മണ്ണേങ്ങല്‍, ശുക്കൂര്‍ ചണ്ണേങ്ങാടന്‍, ചേരിയില്‍ മമ്മിക്കുട്ടി, റഷീദ് ലക്ഷംവീട് എന്നിവര്‍ നേതൃത്വം നല്‍കി. ആലിപ്പറമ്പ് പഞ്ചായത്ത് ജിദ്ദ കെ.എം.സി.സിയുടെ ഫണ്ട് ഷംസുദ്ദീൻ പാറല്‍, മൊയ്തു തൂത, സി.പി അന്‍വര്‍ എന്നിവരും ദുബൈ കെ.എം.സി.സിയുടെ സംഭാവന കാട്ടിങ്ങല്‍ ഫിറോസും ട്രസ്റ്റിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.